ആട് "ഭീകരജീവി'യായി; ഞെട്ടിവിറച്ച് നാട്ടുകാർ
Friday, July 21, 2017 6:16 AM IST
ആട്ടിൻകുട്ടികളെ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ, അ​ർ​ജ​ന്‍റീ​ന​യി​ലെ സാ​ൻ​ലൂ​യി​സ് പ്ര​വി​ശ്യ​യി​ലുള്ള ഗ്രാമവാസികൾക്ക് ഇന്ന് ഒരു ആട്ടിൻകുട്ടി പേടിസ്വപ്നമാണ്. പേ​ടി​പ്പെ​ടു​ത്തു​ന്ന മു​ഖാ​കൃ​തി​യു​മാ​യി ജ​നി​ച്ച ഒ​രു ആ​ട്ടി​ൻ കു​ട്ടി​യാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാവി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. ഗ്ലാ​ഡിസ് ഒ​വെ​യ്ദോ എ​ന്ന സ്ത്രീ​യു​ടെ ആ​ടാ​ണ് വ്യ​ത്യ​സ്ത​മാ​യ ഈ ​ആ​ട്ടി​ൻ​കു​ട്ടി​ക്ക് ജന്മം ​ന​ൽ​കി​യ​ത്. ഇ​തി​നൊ​പ്പം ജ​നി​ച്ച വേ​റൊ​രു ആ​ടി​ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. ഉ​രു​ണ്ട് വ​ലി​യ ക​ണ്ണു​ക​ളും മ​ട​ങ്ങി​യ ചെ​വി​യും അ​ക​ത്തേ​ക്കു ചു​ങ്ങി​യ മൂ​ക്കു​മാ​ണ് ഈ ​ആ​ടി​ന്‍റെ പ്ര​ത്യേ​ക​ത.

ഇ​ത​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​ല​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ടി​നെ കാ​ണു​വാ​ൻ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആടിനെ കണ്ട് ഭയന്നുപോയ ചിലർ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഗ്ലാ​ഡിസി​ന്‍റെ മ​ക​ൾ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.