ട്രെ​യി​നി​ൽ കിട്ടിയ ഭ​ക്ഷ​ണ​ത്തി​ൽ പ​ല്ലി; ചി​ത്രം റെയി​ൽ​വേ മ​ന്ത്രി​ക്ക് അയച്ച് യാത്രക്കാർ
Wednesday, July 26, 2017 6:09 AM IST
രാജ്യത്തെ ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ന​ൽ​കു​ന്ന​ത് വൃ​ത്തി​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് പാ​ർ​ല​മെ​ന്‍റി​ൽ അ​വത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ, ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ​ക്കു ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി. യാ​ത്ര​ക്കാ​ർ ചി​ത്രം സ​ഹി​തം കേ​ന്ദ്ര റ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പാ​റ്റ്നക്കു സമീപത്ത് പൂ​ർ​വ എ​ക്സ്പ്ര​സി​ലാണ് സംഭവം നടന്നത്.

ജാർ​ഖ​ണ്ഡിൽ നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പോ​യ തീ​ർ​ഥാടക സം​ഘം വാ​ങ്ങി​യ വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി​യി​ലാണ് ചത്ത പല്ലിയെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ ടി​ക്ക​റ്റ് എ​ക്സാ​മി​ന​റെ​യും പാ​ൻട്രി കാ​ർ ജീ​വ​ന​ക്കാ​രെ​യും സം​ഭ​വ​മ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. മാ​ത്ര​മ​ല്ല, ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണം പു​റ​ത്തേ​ക്കെ​റി​യു​ക​യും ചെ​യ്തു.

ഭക്ഷണം കഴിച്ച ഒ​രു യാ​ത്ര​ക്കാ​ര​ന് അ​സ്വ​സ്ഥത അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​ല്ലി ച​ത്തു​കി​ട​ക്കു​ന്ന ബി​രി​യാ​ണി​യു​ടെ ചി​ത്രം സ​ഹി​തം റ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ട്വീ​റ്റ് ചെ​യ്ത​ത്.

തു​ട​ർ​ന്ന് ട്രെ​യി​ൻ യു​പി​യി​ലെ മു​ഗൾസാരൈ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ മു​തി​ർ​ന്ന റ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തു​ക​യും അ​സ്വ​സ്ഥത അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ന് മ​രു​ന്ന് ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച കംപ്​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ(​സി​എ​ജി) രാ​ജ്യ​ത്തെ 74 റ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും 80 ട്രെ​യി​നു​ക​ളി​ലും വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ലാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗു​രു​ത​ര​മാ​യ വീ​ഴച റ​യി​ൽ​വേ കേ​റ്റ​റിം​ഗ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.