വില്ലനു ശേഷം "ദ വില്ലനി'ൽ മോഹൻലാൽ
Saturday, July 29, 2017 11:12 PM IST
ബി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​ല്ല​നു​ശേ​ഷം ബ​ഹു​ഭാ​ഷാചി​ത്ര​മാ​യ "ദ ​വി​ല്ല​നി​'ൽ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങി മോ​ഹ​ൻ​ലാ​ൽ. ക​ന്ന​ട സം​വി​ധാ​യ​ക​ൻ പ്രേം ​തെ​ന്നി​ന്ത്യ​യി​ലെ നാ​ലു ഭാ​ഷ​ക​ളി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് "ദ ​വി​ല്ല​ൻ'. ക​ന്ന​ട, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് ചിത്രം ഒ​രു​ങ്ങു​ന്ന​ത്.

ക​ന്ന​ട ഒ​ഴി​കെ​യു​ള്ള ഭാ​ഷ​ക​ളി​ൽ മോ​ഹ​ൻ​ലാ​ലാ​ണ് നാ​യ​ക​നാ​കു​ന്ന​ത്. ക​ന്ന​ട​യി​ൽ ശി​വ​രാ​ജ്കു​മാ​ർ നാ​യ​ക​നാ​കും. ചി​ത്ര​ത്തി​ന്‍റെ ക​ന്ന​ട പ​തി​പ്പി​ന്‍റെ ആ​ദ്യഘ​ട്ട ചി​ത്രീ​ക​ര​ണം പ്രേം ​പൂ​ർ​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ല​ണ്ടൻ, ​ല​ഡാ​ക്ക് എ​ന്നി​വ​യാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. വ​ലി​യൊ​രു താ​ര​നി​ര​ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഈ​ച്ച എ​ന്ന രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​ദീപ്, എ​മി ജാ​ക്സ​ൻ, മി​ഥു​ൻ ച​ക്ര​വ​ർ​ത്തി, ശ്രു​തി ഹ​രി​ഹ​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​ലു​ള്ള​ത്. ഇ​തി​ൽ സു​ദീപ് മാ​ത്ര​മാ​യി​രി​ക്കും നാ​ലു ഭാ​ഷ​ക​ളി​ലും അ​ഭി​ന​യി​ക്കു​ന്ന ഏ​ക താ​രം. മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ ത്രി​ഭാ​ഷ ചി​ത്ര​മാ​കും ഇതെന്ന പ്ര​ത്യേ​ക​ത​യുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.