"എന്‍റെ പടച്ചോനെ, മമ്മൂക്കയ്ക്ക് കണ്ണുകിട്ടാതെ കാത്തോളണേ': ശരണ്യയുടെ പ്രാർഥന
Monday, July 31, 2017 6:48 AM IST
മെഗാസ്റ്റാർ‌ മമ്മൂക്കയുടെ പ്രായത്തെ വെല്ലുന്ന ഗ്ലാമറിനെക്കുറിച്ച് ആർക്കും ഒരു തർക്കവുമില്ല. ഓരോ പുതിയ സിനിമ ചെയ്യുമ്പോഴും കൂടുതൽ ഗ്ലാമർ ലുക്കിലാണ് മമ്മൂട്ടിയുടെ വരവ്. അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയം. മാസ്റ്റർ പീസ് എന്ന ചിത്രത്തിലെ എഡ്ഡിയായാണ് മമ്മൂക്കയുടെ വരവ്. മഞ്ഞ ഷർ‌ട്ടിൽ തിളങ്ങി വരുന്ന മമ്മൂക്കയുടെ ചിത്രത്തിനു താഴെ കമന്‍റുകളുടെ പെരുമഴയാണ്.




ഇതിനിടെ ഒരു സ്പെഷൽ കമന്‍റും വന്നു. യുവനടി ശരണ്യ മോഹന്‍റെ വകയായിരുന്നു അത്. എന്‍റെ പടച്ചോനെ, മമ്മൂക്കയ്ക്ക് കണ്ണുകിട്ടാതെ കാത്തോളണേ എന്നായിരുന്നു ശരണ്യയുടെ കമന്‍റ്. തീർന്നില്ല, ശരണ്യയുടെ കമന്‍റിനും കിട്ടി ആയിരക്കണക്കിന് ലൈക്കും കമന്‍റും. ഒടുവിൽ എല്ലാവരോടും ഒറ്റയടിക്ക് മറുപടി നല്കി "ഇനി ഇവിടെ നിന്നാൽ എന്‍റെ മകൻ ഓടിക്കും..' എന്നു പറഞ്ഞാണ് ശരണ്യ പോയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.