തേനീച്ചകൾ പണികൊടുത്തു; വിമാനം വൈകി
Wednesday, August 2, 2017 5:55 AM IST
ശ​രീ​ര​ത്തി​ന്‍റെ വ​ലി​പ്പ​മ​ല്ല ഒ​രാ​ളു​ടെ ശ​ക്തി​യ​ള​ക്കു​ന്ന​തി​ന്‍റെ മാ​ന​ദ​ണ്ഡം. ഇ​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം തേ​നീ​ച്ച​ക​ൾ. കാ​ര​ണം തേനീച്ചകൾ കാരണം പണികിട്ടിയത് ഒരു വമ്പൻ വിമാനത്തിനാണ്.

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും പൂ​ന​യി​ലേ​ക്ക് 65 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യി കി​ട​ന്ന അ​ല​യ​ൻ​സ് എയർ വി​മാ​ന​മാ​ണ് തേ​നീ​ച്ച​ക​ളു​ടെ ശ​ല്യ​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യ​ത്. ആയിരക്കണക്കിന് തേനീച്ചകൾ വിമാനത്തിനു ചുറ്റും പറക്കുകയായിരുന്നു. തേ​നീ​ച്ച​ക​ൾ കൂ​ട്ട​മാ​യി പ​റ​ന്നു ന​ട​ക്കു​ന്നതിന്‍റെ വീഡിയോ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രാണ് പുറത്തുവിട്ടത്. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ കാ​ത്തി​രു​പ്പി​നു ശേ​ഷം തേ​നീ​ച്ച​ക​ൾ മ​ട​ങ്ങി​യെ​ന്ന് ഉ​റ​പ്പി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു യാ​ത്ര ആ​രം​ഭി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.