ചീറിപ്പാഞ്ഞെത്തിയ കാറിനു മുന്നിൽ നിന്ന് ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Wednesday, August 2, 2017 6:08 AM IST
ചീറിപ്പാഞ്ഞുവന്ന കാറിനു മുന്നിൽ നിന്ന് കുട്ടികൾ അടക്കമുള്ള കുടുംബം തലനാരിഴയ്ക്ക് രക്ഷപെടുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചൈനയിലെ ഷിയാമെന്നിലാണ് സംഭവം. ദ​ന്പ​തി​ക​ൾ ര​ണ്ടു കു​ട്ടി​ക​ളു​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ന്നു വ​രു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണി​ക്കു​ന്ന​ത്. ഇ​വ​രു​ടെ കാ​ർ അപകടത്തിലായതിനെ തുടർന്ന് റോഡിൽ കിടന്നതോടെ ഇവർ കാൽനടയായി റോഡ് മുറിച്ചു കടക്കാൻ തുടങ്ങുകയായിരുന്നു.

ഈസമയം പി​ന്നാ​ലെ ചീറിപ്പാഞ്ഞെത്തി​യ മ​റ്റൊ​രു വാ​ഹ​നം ഇ​വ​രു​ടെ കാർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു പോ​റ​ൽ പോ​ലു​മേ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്. സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോഷ്യൽ മീഡിയയിൽ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.