കണ്ണില്ലാത്ത ക്രൂരത..! വളർത്തുനായകളെ ടാറിനുള്ളിൽ ഉപേക്ഷിച്ച് ഉടമ
Wednesday, August 2, 2017 6:24 AM IST
മൃ​ഗ​ങ്ങ​ൾ​ക്കെ​തി​ര​യു​ള്ള അ​ക്ര​മ​വും പീ​ഡ​ന​ങ്ങ​ളും നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണ​ങ്കി​ലും നാ​ൾ​ക്കു​നാ​ൾ അ​ത് വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു​ള്ള​താ​ണ് വ​സ്തു​ത. ഇ​പ്പൊ​ഴി​താ അ​തി​നു​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യ​ഭേ​ദ​ക​മാ​യി നാ​ല് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ നേ​രി​ട്ട ദു​ര​നു​ഭ​വം.

ഈ ​നാ​യ്ക്ക​ളെ ഉ​ട​മ​യ്ക്ക് വേ​ണ്ടാ​ത്ത​തി​നാ​ൽ ഇ​വ​രെ കൊ​ണ്ടി​ട്ട​ത് ടാ​റി​നു​ള്ളി​ലേ​ക്കാ​യി​രു​ന്നു. പി​ന്നീ​ട് ശ​രീ​രം മു​ഴു​വ​ൻ ടാ​റി​ൽ മു​ങ്ങി അ​ന​ങ്ങാ​ൻ പോ​ലും ക​ഴി​യാ​തെ കി​ട​ന്നി​രു​ന്ന ഈ ​നാ​ല് നാ​യ്ക്ക​ളെ ആ​ളു​ക​ള​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​ച്ച​ത് ഒ​രു കൂ​ട്ടം മൃ​ഗ സ്നേ​ഹി​ക​ളാ​യി​രു​ന്നു. റ​ഷ്യ​യി​ലെ നൊ​യ​ബ്ര​സ്ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നാ​ലു പേ​രെ​യും ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ടാ​ർ നാ​യ​ക​ളു​ടെ ശ​രീ​ര​ത്തോ​ട് ഒ​ട്ടി​പ്പി​ടി​ച്ചി​രു​ന്ന​തി​നാ​ൽ വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്. ഇ​ത് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​വ​രെ മ​യ​ക്കി കി​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ഇ​വ​ർ​ക്ക് ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​രി​ലൊ​രാ​ൾ അ​റി​യി​ച്ചു. നാ​യ്ക്ക​ളു​ടെ വാ​യ​യി​ൽ വ​രെ ടാ​ർ ആ​ണെ​ന്നു​ള്ള​താ​ണ് ഏ​റ്റ​വും ദു​ഖ​ക​രം. നി​രു​പ​ദ്ര​വ​കാ​രി​ക​ളാ​യ ഇ​ത്ത​രം നാ​യ്ക്ക​ളെ ദ്രോ​ഹി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തോ​ടെ വ​ർധി​ച്ചി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.