"എ​ന്‍റെ ഡ്രൈ​വ​റാ​ണി​വ​ൾ': തന്‍റെ പ്രിയപ്പെട്ട കാറുകളുടെ കഥപറഞ്ഞ് ദുൽ‌ഖർ
Wednesday, August 2, 2017 6:44 AM IST
മമ്മൂട്ടിയെപ്പോലെ തന്നെ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെയും കാർ‌പ്രേമം പ്ര​ശ​സ്ത​മാ​ണ്. എ​ങ്കി​ൽത​ന്നെ​യും താ​രം ഇ​തു​വ​രെ​യും അ​തി​നെ​ക്കു​റി​ച്ച് ഒ​രു തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ താ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രു​പ്പി​ന് ശേ​ഷം സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ ക​ഥ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ദുൽഖർ ഇപ്പോ​ൾ. ഫേ​സ്ബു​ക്ക് പോസ്റ്റിലൂടെയാണ് താരം തന്‍റെ കാർകഥയുടെ ചുരുളഴിക്കുന്നത്.

ദുൽ‌ഖർ പറയുന്നു:

​എ​ന്‍റെ പ​ഴ​യ വാ​ഹ​ന​മാ​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ഡബ്ല്യു123​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്യാ​ൻ പ​ല​രും ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്. പ​ക്ഷെ സാ​ധാ​ര​ണ​യാ​യി ഞാ​ൻ ഈ ​ചി​ത്ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ പോ​സ്റ്റ് ചെ​യ്യാ​റി​ല്ല കാ​ര​ണം. മ​റ്റു​ള്ള​വ​രി​ൽ അ​ത് തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ഞാ​ൻ അ​ങ്ങ​നെ ചെ​യ്യാ​തി​രു​ന്ന​ത്. എ​ന്നാ​ൽ ഞാ​ൻ ഇ​ത് എ​ല്ലാ​വ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​തി​നെ മോ​ശ​മാ​യി ആ​രും കാ​ണ​രു​ത് എ​ന്ന അ​പേ​ക്ഷ​യു​മു​ണ്ട് എ​നി​ക്ക്. ഈ ​സു​ന്ദ​ര​മാ​യ രൂ​പ​ങ്ങ​ളി​ൽ ചി​ല​ത് സം​ര​ക്ഷി​ക്കാ​നാ​യ​തി​ൽ ഞാ​ൻ അ​നു​ഗ്ര​ഹീ​ത​നാ​ണ്.

എ​നി​ക്ക് ഓ​ർ​മ വ​ച്ച കാ​ലം മു​ത​ൽ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​താ​ണ് ഡബ്ല്യു 123. ​എ​ന്‍റെ പ്രി​യ​പ്പെ​ട്ട ചി​ത്ര​മാ​യ സാ​മ്രാ​ജ്യ​ത്തി​ല​ട​ക്കം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​വ​ൾ പ്ര​ത്യ​ക്ഷ​പ്പെട്ടി​ട്ടു​മു​ണ്ട്. വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ചെ​ന്നൈ​യി​ലെ ഒ​രു കു​ടും​ബം ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു 250യെ ​കു​റി​ച്ച് എ​നി​ക്ക് അ​റി​യാം. എ​ണ്‍​പ​തു​ക​ളി​ൽ ആ ​കു​ടും​ബ​ത്തി​ലെ മു​ത്ത​ച്ഛ​ന്‍റെ കാ​ലം മു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​ത്. കാ​റി​ന്‍റെ ര​ണ്ടാ​മ​ത്തെ ഉ​ട​മ അ​തി​നെ മ​റ​ന്ന് ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ അ​രി​കി​ൽ ഒ​തു​ക്കി​യി​ട്ടി​രു​ന്നു. ഒ​രു മേ​ൽ​ക്കൂ​ര​യോ മൂടിയോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വെ​യി​ലും മ​ഴ​യു​മേ​റ്റ് തു​രു​ന്പെ​ടു​ത്തു. ഞ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്പോ​ൾ ഫ്രെ​ഡ് ഫ്ളി​ൻ​സ്റ്റ​ണ്‍ കാ​റി​നു തു​ല്യ​മാ​യി​രു​ന്നു ഇ​ത്. അ​ടി​വ​ശം ത​ക​ർ​ന്ന് കാ​ല് ക​ട​ക്കു​ന്ന അ​വ​സ്ഥ​യി​ൽ. ചെ​ന്നൈ പ്ര​ള​യ​ത്തി​ന് മൂ​ന്നു വ​ർ​ഷം മു​ൻ​പ് ഞ​ങ്ങ​ൾ അ​വ​ളെ ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ച്ചു.

അ​വ​ൾ​ക്ക് അ​തി​ശ​ക്ത​മായ സ്പി​രി​റ്റു​ണ്ട്. മ​രി​ക്കാ​നും ഉ​പേ​ക്ഷി​ക്ക​പ്പെ​ടാ​നും അ​വ​ൾ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ടിഎംഇ 250. എ​ന്‍റെ പ്രി​യ​പ്പെ​ട്ട 1981 മെ​ഴ്സി​ഡ​സ് ബെ​ൻ​സ് 250. ഞാ​ൻ സ്വ​ന്ത​മാ​ക്കു​ക​യോ പു​ന​രു​ദ്ധ​രി​ക്കു​ക​യോ ചെ​യ്യ്ത കാ​ർ. സിൽബർഡിസ്റ്റൽ ഗ്രീനിന്‍റെ പു​തി​യ കോ​ട്ട് ( മാ​സ​ങ്ങ​ളെ​ടു​ത്ത് ഞാ​ൻ തീ​രു​മാ​നി​ച്ച​ത്), 16 ഇ​ഞ്ച് ബി​ബി​എ​സ് ആ​ർ​എ​സ് റിം​സ്. എ​ന്നെ​ക്കൊ​ണ്ട് ക​ഴി​യു​ന്ന​തു പോ​ലെ ഞാ​ൻ ഇ​തി​നെ മാ​റ്റിമ​റി​ച്ചു. മ​റ്റേ​തു കാ​റി​നേ​ക്കാ​ളും മ​നോ​ഹ​ര​മാ​യി അ​വ​ൾ പ​റ​ക്കും. മ​റ്റേ​തു കാ​റി​നോ​ടും കി​ട​പി​ടി​ക്കു​ന്ന അ​വ​ളു​ടെ ശ​ബ്ദം എ​ന്നി​ൽ രോ​മാ​ഞ്ചാ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ എ​ന്‍റെ ഡ്രൈ​വ​റാ​ണി​വ​ൾ. പൂ​ർ​വ പ്ര​താ​പ​ത്തോ​ടു​കൂ​ടി അ​വ​ൾ ഒ​ഴു​കു​ന്ന​ത് ആ​സ്വ​ദി​ക്കു​ന്ന മു​തി​ർ​ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും എ​നി​ക്ക​റി​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.