കുട്ടികളായാൽ ഇങ്ങനെവേണം..! ഒറ്റ നിമിഷം കൊണ്ട് യാത്രക്കാരെ മുഴുവൻ കൈയിലെടുത്ത് കുട്ടി
Wednesday, August 2, 2017 6:51 AM IST
അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ൻ വ​ലി​യ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​വ​രാ​ണ് മി​ക്ക​വ​രും. മു​ന്പി​ൽ വ​രു​ന്ന​വ​രെ ഒ​ന്നു ചി​രി​ച്ചു കാ​ണി​ക്കു​ക​യോ അ​ല്ല​ങ്കി​ൽ ഒ​രു ഹാ​യ് പ​റ​യു​ക​യോ ചെ​യ്താ​ൽ അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കും എ​ന്നു കരുതുന്നവർക്കെല്ലാം മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ് ര​ണ്ടു വ​യ​സു​കാ​ര​നാ​യ ഒ​രു കു​ട്ടി.

കാ​ൻ​സാ​സ് സി​റ്റി​യി​ൽ നി​ന്നും ഷിക്കാ​ഗോ​യി​ലേ​ക്ക് പ​റ​ന്ന സൗ​ത്ത് വെ​സ്റ്റ് എ​യ​ർ​ലൈ​ൻ​സി​ലാ​ണ് ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ച സം​ഭ​വം ന​ട​ന്ന​ത്. വി​മാ​ന​ത്തി​ന്‍റെ ഉ​ള്ളി​ൽ കൂ​ടി ന​ട​ക്കു​ന്ന കു​ട്ടി സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​രെ മു​ഷ്ടി ചു​രു​ട്ടി അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. ഇ​വ​രും തി​രി​ച്ച് കു​ട്ടി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്പോ​ഴാ​ണ് സം​ഭ​വം ര​സ​ക​ര​മാ​യി മാ​റി​യ​ത്. നിമിഷനേരം കൊണ്ട് കുട്ടി യാത്രക്കാരെ മുഴുവൻ കൈയിലെടുത്തു.

ഈ ​കു​ട്ടി​യു​ടെ അ​മ്മ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

A post shared by Alya J (@mamaj1822) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.