ലൈവ് വാർത്തയ്ക്കിടെ റിപ്പോർട്ടർക്ക് ലൈവായി തല്ല്
Thursday, August 3, 2017 7:53 AM IST
വാ​ർ​ത്താ ചാ​ന​ലു​ക​ളി​ൽ ലൈ​വാ​യി പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക എ​ന്ന​തി​ന്‍റെ അ​ത്ര​യും വെ​ല്ലു​വി​ളി നി​റ​ഞ്ഞ മ​റ്റൊ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തത്സമയ വാർത്താപരിപാടിക്കിടെയുണ്ടാ​യ ഒ​രു സം​ഭ​വം ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​ൽ ലൈ​വാ​യി വാ​ർ​ത്ത അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ സ​മീ​പം നി​ന്ന​യൊ​രാ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ആഞ്ഞിടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

റ​ഷ്യ​യി​ലെ എ​ൻ​ടി​വി റി​പ്പോ​ർ​ട്ട​റാ​യ​ നി​കീത റാസ്‌വോഷായേവ് എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​ന​മേ​ൽ​ക്കേ​ണ്ടി വ​ന്ന​ത്. മോ​സ്കോ​യി​ലെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ റ​ഷ്യ​യു​ടെ പാ​രാ​ട്രൂ​പ്പ് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ദി​വ​സം വാ​ർ​ത്ത ലൈ​വാ​യി പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കെയാണ് ആക്രമണം. സംഭവം കണ്ട് വാർത്താ അവതാരക പ​ക​ച്ച് നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്താ​ണ്. ചാ​ന​ൽ ത​ന്നെ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.​നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.