ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ സ്രാ​വി​നെ വെ​ടി​വ​ച്ച് കൊ​ന്ന് യുവാക്കൾ
Sunday, August 6, 2017 1:22 AM IST
ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ സ്രാ​വി​നെ വെ​ടി​വെ​ച്ച് കൊ​ല്ലു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലു​ള്ള സ​രസോട്ട ന​ദി​യി​ലാ​ണ് അ​ന്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഒ​രു സം​ഘം ആ​ളു​ക​ൾ ബോ​ട്ടി​ൽ നി​ന്നും ചൂ​ണ്ട ഉ​പ​യോ​ഗി​ച്ച് സ്രാ​വി​നെ പി​ടി​കൂ​ടി​യ​തി​നു ശേ​ഷം ഇ​തി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. മാ​ത്ര​മ​ല്ല വെ​ടി​യേ​റ്റ​ സ്രാ​വി​ന്‍റെ ര​ക്തം വെ​ള്ള​ത്തി​ലേ​ക്ക് പ​ട​രു​ന്ന​ത് നോക്കി ഇവർ ചി​രി​ക്കു​ന്ന​തും കാ​ണാം.

ഇ​തി​നു മു​ന്പ് ചൂ​ണ്ട​യി​ൽ കു​ടു​ങ്ങി​യ സ്രാ​വി​നെ ബോ​ട്ടി​ൽ കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ട് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ചർച്ചയായിരുന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന മ​റ്റൊ​രു സം​ഭ​വം.

ഈ ​ര​ണ്ടു സം​ഭ​വ​ങ്ങ​ളെക്കുറിച്ചും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നാ​ണ് ഫ്ളോ​റി​ഡ ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ, വി​ഷം, തോ​ക്ക് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ന​ദി​യി​ൽ വി​ല​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.