കോട്ടും ടൈയുമിട്ട് ടിവി ചർച്ചയിൽ ഘോരഘോരം പ്രസംഗിച്ച് പിതാവ്; പിന്നാലെ മ​​​കന്‍റെ ഒന്നൊന്നര പണി
ചാ​​​​ന​​​​ൽച​​​​ർ​​​​ച്ച​​​​യി​​​​ൽ "ന​​​​ഗ്ന​​​​സ​​​​ത്യ​​​​ങ്ങ​​​​ൾ' ​​ത​​​​ട്ടി​​​​വി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന രാ​​​​ഷ്‌​​ട്രീ​​​​യ നി​​​​രീ​​​​ക്ഷ​​​​ന്‍റെ "ത​​​​നി​​​​രൂ​​​​പം' പു​​​​റ​​​​ത്തുവി​​​​ട്ട​​​​ത് ഓമ​​​​ന​​​​പ്പു​​​​ത്ര​​​​ൻ! അ​​​​ൽ​​​​ജ​​​​സീ​​​​റ ചാ​​​​ന​​​​ലി​​​​ൽ രാ​​​​ഷ്‌​​ട്രീ​​​​യ വി​​​​ശ​​​​ക​​​​ല​​​​നം ന​​​​ട​​​​ത്തു​​​​ന്ന ജോ​​​​ർ​​​​ദാ​​​​ൻ സ്വ​​​​ദേ​​​​ശി മ​​​​ജീ​​​​ദ് അ​​​​സ്ഫോ​​​​റാ​​​​ണ് ക​​​​ഥാ​​​​നാ​​​​യ​​​​ക​​​​ൻ. വീ​​​​ട്ടി​​​​ലി​​​​രു​​​​ന്ന് സ്കൈ​​പ് വ​​ഴി​​യാ​​ണ് മ​​​​ജീ​​​​ദ് ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​ത്. ലാ​​​​പ്ടോ​​​​പ്പി​​​​ൽ കാ​​​​മ​​​​റ മു​​​​ക​​​​ൾഭാ​​​​ഗ​​​​ത്താ​​​​യ​​​​തി​​​​നാ​​​​ൽ ഷ​​​​ർ​​​​ട്ടും ടൈ​​​​യും കോട്ടും ധ​​​​രി​​​​ച്ചി​​​​രി​​​​ച്ചി​​​​രു​​​​ന്ന മ​​​​ജീ​​​​ദി​​​​നെ​​​​യാ​​​​ണ് പ്രേക്ഷ​​​​ക​​​​ർ​​​​ ക​​​​ണ്ട​​​​ത്.

എ​​​​ന്നാ​​​​ൽ, ചാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യു​​​​ടെ ലൈ​​​​വ് ടെ​​​​ലി​​​​ക്കാ​​​​സ്റ്റി​​​​നു ശേ​​​​ഷം മ​​​​ജീ​​​​ദി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ ​​രൂ​​​​പം പു​​​​റ​​​​ത്താ​​​​യി. മ​​​​ജീ​​​​ദ് ച​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​യം മ​​​​ക​​​​ൻ മ​​​​നാ​​​​ഫ് മൊ​​ബൈ​​​​ൽ കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ ദ്യ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​ച്ച​​​​ത്. പാ​​​ന്‍റ്സി​​​​ല്ലാ​​​​തെ ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന മ​​​​ജീ​​​​ദി​​​​ന്‍റെ ദൃശ്യ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ ചി​​​​രി​​​​പ്പ​​​​ട​​​​ക്ക​​​​ത്തി​​​​നാ​​​​ണു തി​​​​രി​​​​കൊ​​​​ളു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​നാ​​​​ഫ് കൂ​​​​ട്ടു​​​​കാ​​ർ​​ക്ക് അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്ത വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യും ​​മ​​​​റ്റും പ്ര​​​​ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വം വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി മ​​​​ജീ​​​​ദ് ത​​​​ന്നെ രം​​​​ഗ​​​​ത്തെ​​​​ത്തി. ചൂ​​​​ട് അ​​​​സ​​​​ഹ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് താ​​​​ൻ പാ​​​​ന്‍റ്സ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് മ​​​​ജീ​​​​ദി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ത​​​​നി​​​​ക്ക് ഇ​​​​ത്ര​​​​യും ​​വ​​​​ലി​​​​യ ​​​​പ​​​​ണി ​​ത​​​​ന്ന മ​​​​ക​​​​നോ​​​​ട് ഒ​​​​ട്ടും പ​​​​രി​​​​ഭ​​​​വ​​​​മി​​​​ല്ലെ​​​​ന്നും മ​​​​ജീ​​​​ദ് അ​​​​റി​​​​യി​​​​ച്ചു. വ​​​​ള​​​​രെ​​​​ക്കു​​​​റ​​​​ച്ച‌് ​​ആ​​​​ളു​​​​ക​​​​ൾ മാ​​​​ത്രം അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്ന ത​​​​ന്നെ ലോ​​​​ക​​​​പ്ര​​​​ശ​​​​സ്ത​​​​നാ​​​​ക്കി​​​​യ​​​​തി​​​​ൽ മ​​​​ക​​​​നോ​​​​ടു ന​​​​ന്ദി​​​​യാ​​​​ണു​​​​ള്ള​​​​ത​​​​ത്രേ..!


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.