ബോ​ട്ടി​നു നേ​രെ പാ​ഞ്ഞ​ടു​ത്ത് അ​ക്ര​മ​ണ​കാ​രി​യാ​യ മു​ത​ല: ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Wednesday, August 9, 2017 4:48 AM IST
ന​ദി​യി​ലെ അ​ക്ര​മ​കാ​രി​ക​ളാ​യ ജീ​വി​ക​ളി​ൽ പ്ര​മു​ഖ​രാ​ണ് മു​ത​ല​ക​ൾ. ആ​ക്ര​മ​ണ സ്വ​ഭാ​വ​വും ശ​രീ​ര​പ്ര​കൃ​തി​യും കാരണം ഇ​തി​നെ കാ​ണു​ന്ന മാ​ത്ര​യി​ൽ ത​ന്നെ എ​ല്ലാ​വ​ർ​ക്കും തോന്നുന്ന​ത് ഭ​യ​മാ​ണ്. എ​ങ്കി​ലി​താ ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ആ​ക്ര​മി​ക്കാ​നാ​യി വാ​യ​യും തു​റ​ന്ന് ഒ​രു മു​ത​ല വ​രു​ന്ന ദൃ​ശ്യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ഓ​സ്ട്രേ​ലി​യാ​യി​ലെ ഡാ​ർ​വി​ൻ വൈ​ൽ​ഡ് ലൈ​ഫ് പാ​ർ​ക്കി​ൽ ന​ട​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത് മു​ത​ല​യെ പി​ടി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധനാ​യ മാ​റ്റ് റൈ​റ്റ് ആണ്. 4.5 മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​മു​ത​ല​യ്ക്ക് 500 കി​ലോ ഭാ​ര​മാ​ണു​ള്ള​ത്. വെ​ള്ള​ത്തി​ൽ കൂ​ടി ശാ​ന്ത​നാ​യി നീ​ന്തി വ​ന്ന മു​ത​ല ബോ​ട്ടി​ന​ടു​ത്ത് എ​ത്തി​യ​പ്പൊ​ഴേ​ക്കും അ​ക്ര​മ​ണ​കാ​രി​യാ​കു​ക​യാ​യി​രു​ന്നു. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്നു​ണ്ടെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.