കു​ട്ടി​യാ​ന​യെ തു​ര​ത്തി​ വാ​ത്തപ്പെണ്ണ്; രസികൻ വീ​ഡി​യോ
Wednesday, August 9, 2017 6:07 AM IST
ആ​ഫ്രി​ക്കൻ ആ​ന​ക്കു​ട്ടി​യും വാ​ത്ത​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി​യു​ണ​ർ​ത്തു​ന്നു. യു​എ​സി​ലെ ഹോ​ഗി​ൾ മൃ​ഗ​ശാ​ല​യി​ൽ വ​ച്ച് ഇ​വ​ർ ത​മ്മി​ൽ ന​ട​ത്തി​യ​ത് ചെ​റി​യ പോ​രാ​ട്ട​മാ​ണ്. ഒ​രു വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പം വാ​ത്ത ഇരുന്ന​ത് ആ​ന​കു​ട്ടി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. തു​ട​ർ​ന്ന് വാ​ത്ത​യെ ഓ​ടി​ക്കാ​ൻ ആ​ന​ക്കു​ട്ടി ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​നക്കുട്ടി തു​ന്പിക്കൈ ​ഉ​പ​യോ​ഗി​ച്ച് വെ​ള​ളം ചീ​റ്റി​ച്ച് വാ​ത്ത​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ വാ​ത്ത പ​റ​ന്നുവ​ന്ന് ആ​ന​യു​ടെ പു​റ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ആ​ന​യു​മാ​യി യു​ദ്ധ​ത്തി​നു ത​യാ​റെ​ന്ന​പോ​ലെ ചി​റ​കു വി​രി​ച്ച് നേ​രി​ടാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. തുടർന്ന് ആനക്കുട്ടി മ​സ്ത​കം ഉ​പ​യോ​ഗി​ച്ച് വാ​ത്ത​യെ കു​ത്തു​ക​യും കാ​ല് ഉ​യ​ർ​ത്തി ച​വി​ട്ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യുന്നു. അ​വ​സാ​നം മ​ടു​ത്ത ആ​നക്കുട്ടി പ​രാ​ജ​യം സ​മ്മ​തി​ച്ച് മ​ട​ങ്ങുന്നതും വീഡിയോയിൽ കാണാം.

യൂ​ട്യൂ​ബി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ചി​രി​യു​ണ​ർ​ത്തു​ന്ന ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക​ണ്ടു​ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.