"അയാം ദി സോറി മോനേ...' മോഷ്ടിച്ച ബൈക്ക് കുട്ടിക്ക് തിരിച്ചുനല്കി കള്ളൻ, ഒപ്പമൊരു കുറിപ്പും
Thursday, August 10, 2017 2:29 AM IST
മ​ക​ന്‍റെ ബൈ​ക്ക് ക​ള്ള​ൻ കൊ​ണ്ടു​പോ​യ ദുഃ​ഖ​ത്തി​ൽ ആ കാനഡക്കാരി ​അ​മ്മ ഫേ​സ്ബു​ക്കി​ൽ ഇ​ങ്ങ​നെ കു​റി​ച്ചു: ""ഇ​ന്നു രാ​വി​ലെ മു​ത​ൽ എ​ന്‍റ കു​ട്ടി​യു​ടെ പ്രി​യ​പ്പെ​ട്ട ബൈ​ക്ക് കാ​ണാ​നി​ല്ല. ആ​രോ പൂ​ട്ടു ത​ക​ർ​ത്ത് മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്‍റെ മ​ക​ൻ അ​തീ​വ ദുഃ​ഖി​ത​നാ​ണ്. ഇ​ത്തി​രി പ​ഴ​യ​താ​ണെ​ങ്കി​ലും അ​ത് ന​ന്നാ​യി ഓ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ആ​രു കൊ​ണ്ടു​പോ​യ​താ​ണെ​ങ്കി​ലും കൃ​ഷ്ണ​മ​ണി പോ​ലെ സൂ​ക്ഷി​ക്ക​ണേ.''

പി​ന്നീ​ടാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഏ​താ​നും ദി​വ​സം ക​ഴി​ഞ്ഞു​ള്ള ഒ​രു പ്ര​ഭാ​ത​ത്തി​ൽ മു​റ്റ​ത്ത് അ​താ മ​ക​ന്‍റെ പ്രി​യ​പ്പെ​ട്ട ബൈ​ക്ക്. അ​തി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​ൽ, പ​ശ്ചാ​ത്താ​പ​ത്തി​ന്‍റെ പ​ര​കോ​ടി​യി​ലു​ള്ള ഒ​രു ക​ത്തും ഒ​ട്ടി​ച്ചു​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു;

""ക്ഷ​മ ചോ​ദി​ക്കു​ന്നു. നി​ങ്ങ​ളു​ടെ കൗ​മാ​ര​ക്കാ​ര​നാ​യ മ​ക​ന് ഒ​രു ബൈ​ക്കി​ന്‍റെ ആ​വ​ശ്യ​ക​ത എ​ത്ര വ​ലു​താ​ണെ​ന്ന് ഞാ​ൻ ചി​ന്തി​ക്ക​ണ​മാ​യി​രു​ന്നു. പൂ​ട്ടു ത​ക​ർ​ത്താ​ണ് മോ​ഷ്ടി​ച്ച​ത്. പു​തി​യ പൂ​ട്ട് ഘ​ടി​പ്പിച്ചിട്ടുണ്ട്. താ​ക്കോ​ൽ ബൈ​ക്കി​ൽ വ​ച്ചി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക് പോ​സ്റ്റ് വാ​യി​ച്ച​പ്പോ​ൾ ഉ​ട​ൻ ബൈ​ക്ക് തി​രി​ച്ചു ത​ര​ണ​മെ​ന്ന് തോ​ന്നി. നി​ങ്ങ​ളു​ടെ മ​ക​ന്‍റെ ത​ക​ർ​ന്ന ഹൃ​ദ​യം സു​ഖ​മാ​കു​ന്ന​തി​ന് അ​തു​വേ​ണ​മെ​ന്നു തോ​ന്നു​ന്നു. ഓ​ടി​ച്ചാ​ന​ന്ദി​ക്കൂ കു​ട്ടീ. ഇ​ത് നി​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്.''

ചെ​യ്ത പ്ര​വൃത്തി​ക​ളെ​ക്കു​റി​ച്ച് പ​ശ്ചാ​ത്ത​പി​ക്കു​ന്ന യു​വാ​ക്ക​ൾ മി​ക​ച്ച പാ​ഠ​ങ്ങ​ൾ പ​ഠി​ക്കു​ന്നു എ​ന്ന എ​ങ്ങും തൊ​ടാ​ത്ത ഒ​രു പ്ര​സ്താ​വ​ന​യി​ലൂ​ടെ ക​ത്ത് ചു​രു​ക്കു​ക​യും ചെ​യ്തു. ബൈ​ക്ക് തി​രി​ച്ചു​കി​ട്ടി​യെ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത ആ ​അ​മ്മ ഫേ​സ്ബു​ക്കി​ലൂ​ടെ​ത്ത​ന്നെ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ക​യും ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.