നോ​​​ട്ടു​​​കെ​​​ട്ടു​​​ക​​​ൾ​​​കൊ​​​ണ്ട് പൂ​​​ജ നടത്തി ഫേസ്ബുക്കിലിട്ടു; ആകെ പുലിവാലായി
Friday, August 11, 2017 5:04 AM IST
ഫേ​​​​സ്ബു​​​​ക്കു​​​​ള്ള​​​​ത് പ​​​​ല​​​​ർ​​​​ക്കും അ​​​​നു​​​​ഗ്ര​​​​ഹ​​​​മാ​​​​ണ്. നേ​​​​രി​​​​ട്ടും അ​​​​ല്ലാ​​​​തെ​​​​യും ഫേ​​​​സ്ബു​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ജീ​​​​വി​​​​ത​​​​വൃ​​​​ത്തി ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​പോ​​​​ലു​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, അ​​​​പൂ​​​​ർ​​​​വം ചി​​​​ല​​​​ർ​​​​ക്ക് ഈ ​​​​ജ​​​​ന​​​​പ്രി​​​​യ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മം ക​​​​ഷ്ട​​​​കാ​​​​ല​​​​വും സ​​​​മ്മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സൂ​​​​ര്യ​​​​നാ​​​രായ​​​​ണ​​​​ൻ എ​​​​ന്ന ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ട്ട് പൊ​​​​ല്ലാ​​​​പ്പി​​​​ലാ​​​​യ​​​​ത്. റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് ബ്രോ​​​​ക്ക​​​​റാ​​​​യി ജോ​​​​ലി​​​​നോ​​​​ക്കു​​​​ന്ന സൂ​​​​ര്യ​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ ത​​​​ന്‍റെ വീ​​​​ട്ടി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ത്യേക പൂ​​​​ജ​​​​യു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്കി​​​​ലി​​​​ട്ടാ​​​​ണ് പു​​​​ലി​​​​വാ​​​​ലു​​പി​​​​ടി​​​​ച്ച​​​​ത്. സ്വ​​​​ർ​​​​ണ​​​​നാ​​​​ണ​​​​യ​​​​ങ്ങ​​​​ളും നോ​​​​ട്ടു​​​​കെ​​​​ട്ടു​​​​ക​​​​ളും​​​​കൊ​​​​ണ്ട് അ​​​​ല​​​​ങ്ക​​​​രി​​​​ച്ച പൂ​​​​ജാ​​​​മു​​​​റി​​​​യി​​​​ലാ​​​​ണ് പൂ​​​​ജ ന​​​​ട​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച​​​​തോ​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​ങ്കാ​​​​ല​​​​യാ​​​​യി​​രു​​ന്നു പി​​ന്നീ​​ട​​ങ്ങോ​​ട്ട്. ക​​​​ള്ള​​​​പ്പ​​​​ണ​​​​മാ​​​​ണെ​​​​ന്നും സൂ​​​​ര്യ​​​​നാ​​​​രായ​​​​ണ​​​​നെ​​​​തി​​​​രേ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും​​​​വ​​​​രെ ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്നു.

സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി സൂ​​​​ര്യ​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ​​​​ത​​​​ന്നെ രം​​​​ഗ​​​​ത്തെ​​​​ത്തി. 88 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ടു​​​​ക​​​​ളും 1.23 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണ​​​​നാ​​​​ണ​​​​യ​​​​വു​​​​മാ​​​​ണ് താ​​​​ൻ പൂ​​​​ജ​​​​യ്ക്കാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നും ഇ​​​​വ നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​യ സ​​​​ന്പ​​​​ത്താ​​​​ണെ​​​​ന്നും അയാൾ ഫേ​​​​സ്ബുക്കി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റ് ക​​​​ണ്ട പ​​​​ല​​​​രും പ​​​​രാ​​​​തി നേ​​​​രി​​​​ട്ട​​​​റി​​​​യി​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ദാ​​​​യ​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.