സ്കൂളിൽ പോകാൻ മടിയോ..? കണ്ടുപഠിക്കൂ ഈ കുട്ടികളെ..
Sunday, August 13, 2017 12:04 AM IST
ഒരിക്കലെങ്കിലും സ്കൂളിൽ പോകാൻ മടികാണിച്ച് വീട്ടിലിരിക്കാത്ത കുട്ടികളുണ്ടാകില്ല. സകല സൗകര്യങ്ങളുമുണ്ടായിട്ടും സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികൾ കണ്ടു പഠിക്കേണ്ടതാണ് ഹിമാചലിലെ ഈ കുട്ടികളുടെ ജീവിതം. സ്കൂളിൽ എത്തിച്ചേരുന്നതിനായി ഇവർ അനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടുതന്നെ മനസിലാക്കണം. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന നദി മു​റി​ച്ചു ക​ടന്ന് കുട്ടികൾ സ്കൂളിലേക്കു പോകുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ​

തെ​ന്നു​ന്ന പാ​റ​യി​ൽ കൂ​ടി വീഴാതെ കൈപിടിച്ചു ന​ട​ക്കുന്നതും മു​തി​ർ​ന്ന കു​ട്ടി​ക​ൾ കൂ​ട്ട​ത്തി​ലെ ചെ​റി​യ കു​ട്ടി​ക​ളെ ചുമലിലേറ്റി മ​റു​വ​ശ​ത്തെ​ത്തി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കാലൊന്നു തെറ്റിയാൽ പാഞ്ഞെത്തുന്ന വെള്ളത്തിലേക്കാണ് വീഴുന്നത്. ഇതൊഴിവാക്കാൻ മനുഷ്യച്ചങ്ങല പോലെ കൈകോർത്തുപിടിച്ചാണ് കുട്ടികൾ മറുകരയിലെത്തുന്നത്.

കാ​ടു പി​ടി​ച്ചു കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് ഇടയ്ക്കിടെ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാകാറുണ്ട്. മാ​ത്ര​മ​ല്ല, നി​ര​വ​ധി വിഷപ്പാന്പു​കളുമുണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.