കൊല്ലാൻ തിരണ്ടി, ചാകാതിരിക്കാൻ കണവ; കിടിലൻ വീഡിയോ
Monday, August 14, 2017 6:56 AM IST
ജ​പ്പാ​നി​ലെ ഒ​രു അ​ക്വേ​റി​യ​ത്തി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ ഒ​രു കാ​ഴ്ച ക​ണ്ട് അ​മ്പ​ര​ന്നു പോ​യി. ഒ​രു തി​ര​ണ്ടി മീ​ൻ ക​ണ​വ മ​ത്സ്യ​ത്തെ ഭ​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​യി​രു​ന്നു അ​ത്. തിര​ണ്ടി പി​ടി​കൂ​ടു​ന്പോ​ൾ ക​ണ​വ ത​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്നും നീ​ല​യും ക​റു​പ്പും ഇ​ട​ക​ല​ർ​ന്ന ഒ​രു ത​രം ദ്രാ​വ​കം പു​റ​പ്പെ​ടു​വി​ക്കു​ന്ന​താ​ണ് എ​ല്ലാ​വ​ർ​ക്കും അ​ത്ഭു​ത​മാ​യ​ത്.

തി​ര​ണ്ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​നാ​ണ് ക​ണ​വ ഈ ​ശ്ര​മം ന​ട​ത്തി​യ​ത്. സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. 94,000 പ്രാ​വ​ശ്യ​മാ​ണ് ആ​ളു​ക​ൾ വീ​ഡി​യോ റീ ​ട്വി​റ്റ് ചെ​യ്ത​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.