ര​ണ്ടു ശ​രീ​ര​വും എ​ട്ടു കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ന്നിക്കുഞ്ഞ് അ​ത്ഭു​ത​മാ​കു​ന്നു
Wednesday, August 16, 2017 1:44 AM IST
ര​ണ്ടു ശ​രീ​ര​വും എ​ട്ട് കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ന്നി​ക്കു​ഞ്ഞ് അ​ത്ഭു​ത​മാ​കു​ന്നു. ചൈ​ന​യി​ലെ ഷാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ലെ ലി​നാ​യി ന​ഗ​ര​ത്തി​ലു​ള്ള ഗാ​വോ ഗി​ബ്ബി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ഏ​വ​രെ​യും അമ്പര​പ്പി​ച്ച സം​ഭ​വം ന​ട​ന്ന​ത്. ജ​നി​ച്ച് മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ പ​ന്നിക്കുഞ്ഞ് ജീവൻവെടിയുക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം ത​ന്‍റെ ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നാ​ണ് ഗാ​വോ പ​റ​യു​ന്ന​ത്.

ജ​നി​ച്ച് ക​ഴി​ഞ്ഞ​പ്പോ​ൾ പാ​ല് ന​ൽ​കി​യെ​ങ്കി​ലും ഈ ​പ​ന്നി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഗാവോയുടെ വീട്ടിൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

ഇ​തി​നു മു​ന്പ് ചൈ​ന​യി​ൽ ര​ണ്ടു ത​ല​യു​മാ​യി ജ​നി​ച്ച ഒ​രു പ​ന്നി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. ഈ ​പ​ന്നി​ക്ക് ന​ട​ക്കു​ന്ന​തി​നും മ​റ്റും യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല. നാ​ലു ക​ണ്ണു​ക​ളാ​ണ് ഈ ​പ​ന്നി​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.