കു​ഞ്ഞി​ന്‍റെ തൊ​ട്ടി​ലിൽ വി​ഷ​പ്പാ​ന്പ്; ഞെട്ടിത്തരിച്ച് മാതാപിതാക്കൾ
Wednesday, August 16, 2017 3:11 AM IST
ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യെ കി​ട​ത്തി​യു​റ​ക്കു​ന്ന തൊ​ട്ടി​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മാതാപിതാക്കൾ ആ കാഴ്ചകണ്ടത്. ഒ​രു പാ​ന്പ് അ​തി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്നു. തൊ​ട്ടി​ലിൽ വി​രി​ച്ചി​രു​ന്ന പു​ത​പ്പി​ന​ടി​യി​ൽ നി​ന്നു​മാ​ണ് ഇവർ പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഓ​സ്ട്രേ​ലി​യാ​യി​ലെ ക്വീൻ​സ്‌ലൻ​ഡി​ൽ ന​ട​ന്ന പേ​ടി​പ്പെ​ടു​ത്തു​ന്ന ഈ ​സം​ഭ​വം ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ന്പി​നെ പി​ടി​കൂ​ടാ​നെ​ത്തി​യ വി​ദ​ഗ്ധർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കുകയാണ്.




യെ​ല്ലോ ഫേ​സ്ഡ് വി​പ് സ്നേ​ക്ക് എ​ന്ന​യി​ന​ത്തി​ൽ പെ​ട്ട പാ​ന്പാ​ണ് കുഞ്ഞിന്‍റെ തൊട്ടിലിൽ കയറിക്കൂടിയ​ത്. 80 മു​ത​ൽ 100 വ​രെ സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള​താ​ണ് ഈ ​പാ​ന്പു​ക​ൾ​. വി​ഷ​കാ​രി​ക​ളാ​യ ഈ ​പാ​ന്പു​ക​ളെ അ​പ​ക​ട​കാ​രി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. ഓ​സ്ട്രേ​ലി​യ​യി​ൽ ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ പാ​ന്പു​ക​ൾ മാ​ളം വി​ട്ട് പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യ​മാ​ണ്. അ​തു​കൊ​ണ്ട് മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പാ​ന്പി​നെ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.