"ജനഗണമന' പാടി പാക് വിദ്യാർഥികൾ; വീഡിയോ വൈറൽ
Sunday, August 20, 2017 1:39 AM IST
സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് ഏഴു പതിറ്റാണ്ടുകൾ ക​ഴി​ഞ്ഞി​ട്ടും ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ൾ ശമിച്ചിട്ടില്ല. അയൽപ്പക്ക പോര് മുറുകുമ്പോൾ അതിർത്തിക്കപ്പുറത്തു നിന്ന് സാഹോദര്യത്തിന്‍റെ സന്ദേശം നല്കുകയാണ് പാക്കിസ്ഥാനിലെ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ. ഇവർ ഒന്നുചേർന്ന് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ​ഗാ​നം "​ജ​ന​ഗ​ണമ​ന' ആ​ല​പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ലാ​ഹോ​റി​ലെ ഫോ​ർ​മാ​ൻ ക്രി​സ്ത്യൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇന്ത്യയ്ക്ക് ഒരു സമ്മാനം പോലെ ഈ ​പാ​ട്ട് പാ​ടി​യി​രി​ക്കു​ന്ന​ത്. വോ​യ്സ് ഓ​ഫ് റാം ​എ​ന്ന ഗ്രൂ​പ്പാ​ണ് ഈ ​പാ​ട്ട് ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്ത​ത്. ഇതിനു മറുപടിയുമായി ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.