"ഞാ​ൻ വീ​ട്ടി​ലേ​ക്ക് വ​രാം അണ്ണാ': ആരാധകനെ ഞെട്ടിച്ച് സ്റ്റൈൽമന്നന്‍റെ ഭവനസന്ദർശനം
Tuesday, August 22, 2017 2:55 AM IST
എ​ളി​മ കൊണ്ട് ആ​രാ​ധ​ക​രെയും സഹതാരങ്ങളെയും ഞെ​ട്ടി​ക്കു​ന്ന കാര്യത്തിൽ ​മുൻപന്തിയിലാണ് സ്റ്റൈൽ മന്നൻ ര​ജ​നി​കാ​ന്ത്. ഇ​പ്പൊ​ഴി​താ കലി​ഫോ​ർ​ണി​യ​യി​ലെ ആരാധകനെയും കു​ടും​ബ​ത്തെയുമാണ് രജനി ഞെട്ടിച്ചുകളഞ്ഞത്. യെന്തിരൻ 2.0 യുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾക്കിടെ അമേരിക്കയിൽ അവധി ചെലവഴിക്കാനെത്തിയതായിരുന്നു സൂപ്പർസ്റ്റാർ.

കലിഫോർണിയയിൽ പ്രഭാതസവാരി​ക്കി​ടെ അ​ദ്ദേ​ഹ​ത്തെ ക​ണ്ട ഒ​രു ആ​രാ​ധ​ക​ൻ "താ​ങ്ക​ളെ എ​ന്‍റെ വീ​ട്ടി​ലെ മ​റ്റു​ള്ള​വർക്കു കൂ​ടി പ​രി​ച​യ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ണ്ട് അ​ല്പസ​മ​യം ഒ​ന്നു കാ​ത്തു നി​ൽ​ക്കാ​മോ, അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഞാ​ൻ കൂ​ട്ടി​വ​രാം' എ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ മറുപടിയായി രജനി പറഞ്ഞത് കേട്ട് അദ്ദേഹം ശരിക്കും അമ്പരന്നുപോയി. താ​ൻ വീ​ട്ടി​ലേ​ക്ക് വ​രാമെന്നാ​യി​രു​ന്നു ര​ജ​നി​കാ​ന്തി​ന്‍റെ മ​റു​പ​ടി. വീ​ടി​നു​ള്ളി​ലേ​ക്ക് താരം ക​യ​റി വ​രു​ന്ന​ത് ക​ണ്ട് കുടുംബാംഗങ്ങളും ഞെട്ടി. അ​വ​രോ​ട് സം​സാ​രി​ച്ച് അ​ല്പസ​മ​യം അ​വി​ടെ ചി​ല​വ​ഴി​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു താ​രം മ​ട​ങ്ങി​യ​ത്. എന്തായാലും സ്റ്റൈൽ മന്നന്‍റെ ഭവനസന്ദർശനത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.