ഉടുപ്പണിഞ്ഞ സുന്ദരിക്കോഴികൾക്കു പിന്നിലെ രഹസ്യം
Tuesday, August 22, 2017 3:42 AM IST
സ്കോ​ട്ട്ല​ൻ​ഡി​ലെ പെ​ർ​ത്ത്ഷെ​യ​ർ സ്വ​ദേ​ശി​യാ​യ ഒ​രു ക​ർ​ഷ​ക​ന്‍റെ പി​ട​ക്കോ​ഴി​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ക്കു​ന്ന​ത്. കാ​ര​ണം പി​ങ്ക് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​മ​ണി​ഞ്ഞാ​ണ് ഇ​വ​രു​ടെ ന​ട​പ്പ്. മ​റ്റ് കോ​ഴി​ക​ളെ പോ​ലെ പ​റ​ന്പി​ലും പ​രി​സ​ര​ത്തും ചു​റ്റി​ത്തി​രി​യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത ഇ​വ​ർ ത​രം​കി​ട്ടി​യാ​ൽ റോ​ഡ് മു​റി​ച്ചു ക​ട​ന്ന് അ​യ​ൽ​വാ​സി​ക​ളു​ടെ പ​റ​വ​ന്പി​ൽ ക​യ​റു​ന്ന​താ​ണ് ബെ​ഡ് ആ​ൻ​ഡ് ബ്രെ​ക്ക് ഫാ​സ്റ്റ് ഫാം ​ഉ​ട​മ​യാ​യ ലൂ​യി​സ് ലെ​ന്നോ​ക്സി​നെ ഇ​ത്ത​ര​ത്തി​ൽ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​ത്.




കോ​ഴി​ക​ളു​ടെ പി​ങ്ക് കു​പ്പാ​യ​ത്തി​ന് പു​റ​ത്ത് ഗ്ലെ​ൻ​ഷി​ല്ലിം​ഗ് ഹൗ​സ്, ബി ​ആ​ൻ​ഡ് ബി ​ഫാ​മി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ എ​ന്നീ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ഴി​ക​ൾ ഒ​റ്റ​പ്പെ​ട്ട് എ​വി​ടെ​യെ​ങ്കി​ലും അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​ത് ആ​രു​ടെ​യെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​മ​യെ അ​റി​യി​ക്കു​വാ​നാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ഗ്ലെ​ൻ​ഷീ​ലിം​ഗ് ഹൗ​സ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പി​ങ്ക് വ​സ്ത്ര​ങ്ങ​ളു​മ​ണി​ഞ്ഞ് കോ​ഴി​ക​ൾ വി​ല​സു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നൊ​പ്പം ത​ന്നെ പി​ങ്ക് കു​പ്പാ​യ​ത്തി​ൽ ഗ്ലെ​ൻ​ഷി​ല്ലിം​ഗ് എ​ത്ര സു​ന്ദ​ര​മാ​യി​രി​ക്കു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പു​മെ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്താ​യാ​ലും ലൂ​യി​സി​ന്‍റെ പ​രീ​ക്ഷ​ണം വി​ജ​യി​ക്കു​മോ എ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ല്ലാ​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.