ഒരു രാത്രിക്ക് ലക്ഷങ്ങൾ, ആഡംബരഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങൾ; ഇത് ഓളപ്പരപ്പിലെ പറുദീസ
Wednesday, August 23, 2017 12:17 AM IST
വാ​രി​യെ​റി​യാ​ൻ പ​ണ​മു​ണ്ടെ​ങ്കി​ൽ ഒ​രു യാ​ത്ര പോ​കാം. ആ​ഡം​ബ​ര​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്ക് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ജ​ല​യാ​നം അണിയറയിൽ ഒരുങ്ങുന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ണ​ച്ചാ​ക്കു​ക​ളെ മാ​ത്രം ല​ക്ഷ്യം​വ​ച്ചാ​ണ് ക​പ്പ​ൽ രൂ​പ​ക​ല്പ​ന ചെ​യ്യുന്നത്. 720 അ​ടി നീ​ള​മു​ള്ള ക​പ്പ​ലിൽ ആഡംബര ഹോട്ടലിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കുന്നത്. പക്ഷേ, ഈ യാനത്തിലെ യാത്ര ആസ്വദിക്കണമെങ്കിൽ 2019 വരെ കാത്തിരിക്കേണ്ടിവരും.



എ​ല്ലാ വ​ർ​ഷ​വും ഈ ​യാ​നം ലോ​ക​പ്ര​ദ​ക്ഷി​ണം ന​ട​ത്തും. ആ​ഡം​ബ​രം എ​ന്നു​പ​റ​ഞ്ഞാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സ്വ​പ്നം​കാ​ണാ​ൻ​പോ​ലും ക​ഴി​യാ​ത്ത ക​ണ​ക്കി​ൽ​ത്ത​ന്നെ​യാ​ണ് ഇ​തി​ലെ ഓ​രോ സൗ​ക​ര്യ​ങ്ങ​ളും. ഒ​രു രാ​ത്രി​യി​ലെ ഭ​ക്ഷ​ണ​ച്ചെ​ല​വ് മാ​ത്രം 1.6 ല​ക്ഷം രൂ​പ​യാ​കും. ക​പ്പ​ലി​ന്‍റെ ഉ​ൾ​ഭാ​ഗ​വും അ​ത്യാ​ഢം​ബ​രം​ത​ന്നെ. പ്ര​വേ​ശ​നാം​ഗ​ത്വ ഫീ​സ് മാ​ത്രം 11 ല​ക്ഷം ഈ​ടാ​ക്കു​ന്ന ക​പ്പ​ലി​ൽ ആ​ഡം​ബ​ര​ങ്ങ​ൾ കു​റ​യാ​ൻ പാ​ടി​ല്ല​ല്ലോ. 12 റ​സി​ഡ​ൻ​ഷ്യ​ൽ സ്യൂ​ട്ടു​ക​ളും 112 ലോ​വ​ർ​ബ​ർ​ത്തു​ക​ളും ലൈ​ബ്ര​റി, സ്പാ, ​ജിം, മ​റീ​ന ബീ​ച്ച് ഏ​രി​യ, ഷോ​പ്പിം​ഗ് ഏ​രി​യ, മ​ദ്യ​ശാ​ല തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. 26.4 കോ​ടി ഡോ​ള​റാ​ണ് (1,689.6 കോ​ടി രൂ​പ) നി​ർ​മാ​ണ​ച്ചെ​ല​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.