ഭക്ഷണമെടുക്കൂ, കഴിക്കൂ, വിശപ്പകറ്റൂ.... വയറുവിശക്കുന്നവർക്ക് കമ്യൂണിറ്റി റഫ്രിജറേറ്ററുമായി വനിതാ ഡോക്ടർ
Monday, August 28, 2017 6:53 AM IST
ചെ​ന്നൈ​യി​ലെ എ​ലി​യട്ട്സ് ബീ​ച്ചി​നു സ​മീ​പം ഒരു റഫ്രിജറേറ്ററുണ്ട്. ഭക്ഷണം ഇടേണ്ടവർക്ക് ഇടാം, വിശക്കുന്നവർക്ക് എടുത്തുകഴിക്കാം. "ക​മ്മ്യൂ​ണി​റ്റി റ​ഫ്രി​ജേ​റ്റ​ർ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ സംരംഭം വൈറലായി മാറിക്കഴിഞ്ഞു.

ഒ​രു നേ​ര​ത്തെ വി​ശ​പ്പ​ക​റ്റാ​ൻ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സാ​ധു​ക്ക​ൾ​ക്കാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്നതാണ് കമ്യൂണിറ്റി റഫ്രിജറേറ്റർ. ഇ​തി​നു മു​ന്പി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന ആ​ർ​ക്കും വീ​ട്ടി​ലു​ണ്ടാ​ക്കി​യ​തോ റ​സ്റ്ററ​ന്‍റു​ക​ളി​ൽ നി​ന്നോ വാ​ങ്ങി​യ​തോ ആ​യ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ ഇ​തി​നു​ള്ളി​ൽ നി​ക്ഷേ​പി​ക്കാം. ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന ആ​ർ​ക്കും ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ഇ​തി​ൽ നി​ന്നും സ്വീ​ക​രി​ക്കു​ക​യും ചെ​യ്യാം. ആ​രെയും ഐ​ഡി​ന്‍റി​റ്റി കാ​ർ​ഡ് കാ​ണി​ക്കു​ക​യും വേ​ണ്ട, ആ​രും ഭ​ക്ഷ​ണം എ​ടു​ക്കു​ന്ന​തി​ന് കാ​ര​ണം ചോ​ദി​ച്ച് വ​രു​ക​യു​മി​ല്ല.

​പ​ഴങ്ങ​ൾ, ജ്യൂ​സ്, സാ​ന്‍വി​ച്ച്, ബി​രി​യാ​ണി എ​ന്നി​വ​യു​ൾ​പ്പ​ടെ നി​ര​വ​ധി ഭ​ക്ഷ​ണ വ​സ്തു​ക്ക​ളാ​ണ് ആ​ളു​ക​ൾ ഈ ഫ്രിഡ്ജിൽ വയ്ക്കുന്നത് . ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ​ക്കു പു​റ​മേ പു​സ്ത​ക​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ചെ​രി​പ്പു​ക​ൾ എ​ന്നി​വ​യും നി​ക്ഷേ​പി​ക്കാ​ൻ റ​ഫ്രി​ജേ​റ്റ​റി​നോ​ട് ചേ​ർ​ന്ന് ഒ​രു അ​ല​മാ​ര​യും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഐ​സ ഫാ​ത്തി​മ ജാ​സ്മി​ൻ എ​ന്ന വ​നി​താ ഡോ​ക്ട​റുടെ ആ​ശ​യ​മാ​ണ് "ക​മ്മ്യൂ​ണി​റ്റി ഫ്രി​ഡ്ജ്' എ​ന്ന പ​ദ്ധ​തി. ഇ​ന്ത്യ​യി​ൽ വ​ള​രെ​യ​ധി​കം അ​ള​വി​ൽ ഭ​ക്ഷ​ണം പാഴാകു​ന്നു​ണ്ടെ​ന്നാ​ണ് ഐ​സ ജാ​സ്മി​ന്‍റെ അ​ഭി​പ്രാ​യം. ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യ്ക്ക് ഒ​രു നേ​രം ക​ഴി​ക്കാ​നു​ള്ള​തി​ന്‍റെ ര​ണ്ടി​ര​ട്ടി ഇ​വി​ടെ നി​ർ​മി​ക്കു​ന്നു​ണ്ട് പ​ക്ഷെ അ​തി​ൽ അ​ന്പ​ത് ശ​ത​മാ​ന​വും മ​ലി​ന​മാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ ഉ​പേ​ക്ഷി​ക്കു​ന്ന വ​സ്തു​ക്ക​ളും ഭ​ക്ഷ​ണ​ങ്ങ​ളും ഇ​വി​ടെ ന​ൽ​കാ​നാ​ണ് ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വി​ജ​യ​ക​ര​മാ​യി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യോ​ട് സ​ഹ​ക​രി​ക്കാ​ൻ പ്രാ​യ​ഭേ​ദ​മ​ന്യേ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​നം​പ്ര​തി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.