"ഈ ​സ​മ​യം പെ​ട്ടെ​ന്ന് ക​ട​ന്നുപോ​യി​രു​ന്നു​വെ​ങ്കി​ൽ': ഫേസ്ബുക്ക് പോസ്റ്റ് അ​റം​പ​റ്റി; സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​വ​ൾ യാ​ത്ര​യാ​യി
Wednesday, August 30, 2017 7:33 AM IST
അ​മേ​രി​ക്ക​യി​ൽ ദുരിതം വിതച്ച ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി ജീ​വ​ഹാ​നി​യും നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഭ​വി​ച്ചൂ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​കൂ​ട്ട​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഡേ​വി സാ​ൽ​വി​ദാ​ർ എ​ന്ന പ​തി​നാ​റു വ​യ​സു​കാ​രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​വ​രി​ലും നൊ​ന്പ​രം നി​റ​യ്ക്കു​ന്നു. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രു​ന്ന ഈ ​കു​ട്ടി "​ഉ​റ​ക്ക​മി​ല്ലാ​യ്മ​യും ആ​ശ​ങ്ക​യും, ഈ ​സ​മ​യം പെ​ട്ടെ​ന്ന് ക​ട​ന്നുപോ​യി​രു​ന്നു​വെ​ങ്കി​ൽ..' എ​ന്ന് ഒ​രു സെ​ൽ​ഫി ഉ​ൾ​പ്പ​ടെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.




എ​ന്നാ​ൽ വാ​ക്കു​ക​ൾ അ​റം​പ​റ്റു​ന്ന രീ​തി​യി​ലാ​ണ് പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ൾ ന​ട​ന്ന​ത്. കു​റ​ച്ചു സ​മ​യ​ങ്ങ​ൾ​ക്കു ശേ​ഷം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ള​ത്തി​ൽ ഡേ​വി, സ​ഹോ​ദ​ര​ങ്ങ​ളാ​യ 14 വ​യ​സു​കാ​ര​ൻ ഡൊ​മി​നി​ക്ക്, എ​ട്ടു​വ​യ​സു​കാ​ര​ൻ സേ​വ്യ​ർ, ആ​റു​വ​യ​സു​കാ​രി ഡെ​യ്സി എ​ന്നി​വ​ർ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വി​ജ​യി​ച്ചി​ല്ല.

വാ​ഹ​നം ഒ​രു പാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ൾ അ​തി​ശ​ക്തി​യി​ൽ കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ വെ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ അ​പ​ക​ട​പ്പെ​ട്ട​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ന്പ് ഇ​വ​രു​ടെ മു​ത്തച്ഛനും മു​ത്ത​ശ്ശി​യും മ​രി​ച്ചി​രു​ന്നു മാ​ത്ര​മ​ല്ല. പ​റ​ന്നു​യ​രും​മു​ന്പേ ചി​റ​ക​രി​ഞ്ഞ് വീ​ണ ഈ ​കു​രു​ന്നു​ക​ളെ ഓ​ർ​ത്ത് സ​ങ്ക​ട​പ്പെ​ടാ​ൻ മാ​ത്ര​മേ ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കാ​കു​ന്നു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.