കടക്കു പുറത്ത്... ഷെഹ്‌ല റാ​ഷി​ദി​ന്‍റെ നാ​വി​ന്‍റെ ചൂ​ട​റി​ഞ്ഞ് റി​പ്പ​ബ്ലി​ക് ടി​വി റി​പ്പോ​ർ​ട്ട​ർ
Thursday, September 7, 2017 3:06 AM IST
മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ പ​രി​പാ​ടി റി​പ്പോ​ർ​ട്ടു ചെ​യ്യാ​നെ​ത്തി​യ റി​പ്പ​ബ്ലി​ക് ടി​വി റി​പ്പോ​ർ​ട്ട​റോ​ടു രോ​ഷം​കൊ​ണ്ട് ജ​ഐ​ൻ​യു സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെഹ്‌ല ​റാ​ഷി​ദ്. ഡ​ൽ​ഹി പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷെഹ്‌ല ​സം​സാ​രി​ക്ക​വെ മൈ​ക്ക് നീ​ട്ടി​യ റി​പ്പ​ബ്ലി​ക് ടി​വി റി​പ്പോ​ർ​ട്ട​റോ​ട് ഇ​റ​ങ്ങി പോ​കാ​ൻ ഷെഹ്‌ല ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. റി​പ്പ​ബ്ലി​ക് ടി​വി റി​പ്പോ​ർ​ട്ട​റോ​ടു ഷെഹ്‌ല ​ചൂ​ടാ​കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

’നി​ങ്ങ​ൾ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ മൂ​ടി​വെ​യ്ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ഇ​റ​ങ്ങി​പ്പോ​കൂ. എ​നി​ക്കു​നേ​രെ മൈ​ക്ക് നീ​ട്ടേ​ണ്ട. റി​പ്പ​ബ്ലി​ക് ടി​വി ന​മു​ക്കി​വി​ടെ വേ​ണ്ട. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ മൂ​ടി​വ​യ്ക്കു​ന്ന​തി​ൽ അ​വ​ർ​ക്കും പ​ങ്കു​ണ്ട്. ചാ​ന​ലി​നു ഫ​ണ്ട് ചെ​യ്യു​ന്ന ബി​ജെ​പി എം​പി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് മാ​ത്ര​മാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്- റി​പ്പ​ബ്ലി​ക് ടി​വി റി​പ്പോ​ർ​ട്ട​റോ​ടു ഷെഹ്‌ല ​പ​റ​ഞ്ഞു. ഷെഹ്‌ല​യു​ടെ വാ​ക്കു​ക​ൾ​ക്കു സ​ദ​സി​ൽ​നി​ന്നു നി​ല​യ്ക്കാ​ത്ത കൈ​യ​ടി ല​ഭി​ച്ചു.

തീ​വ്ര​ഹി​ന്ദു​ത്വ​വാ​ദ​ത്തി​ന്‍റെ സ്ഥി​രം വി​മ​ർ​ശ​ക​യാ​യി​രു​ന്ന ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​കം മാ​വോ​യി​സ്റ്റ്, സ്വ​ത്തു​ത​ർ​ക്ക ദി​ശ​ക​ളി​ലേ​ക്കു തി​രി​ച്ചു​വി​ടാ​നാ​ണ് റി​പ്പ​ബ്ലി​ക് ടി​വി ശ്ര​മി​ച്ച​ത്. ഇ​തി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.