നന്ദി വീണ്ടും വരിക..! സഞ്ചാരികൾക്ക് ആശംസാ കാർഡ് അയച്ച് ബൾഗേറിയ
Saturday, September 9, 2017 9:12 PM IST
രാ​​​ജ്യ​​​ത്ത് വി​​​നോ​​​ദ സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ശം​​​സാ കാ​​​ർ​​​ഡ്. നാ​​ലു ല​​​ക്ഷം താ​​​ങ്ക്സ് കാ​​​ർ​​​ഡു​​​ക​​​ൾ വി​​​നോ​​​ദ​​​സ​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്ത് ലോ​​​ക​​​ത്തെ അ​​​ന്പ​​​ര​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് ബ​​​ൾ​​​ഗേ​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ. പു​​​രാ​​​ത​​​ന​​​മാ​​​യ ത്രേ​​​സി​​​യ​​​ൻ ശ​​​വ​​​കു​​​ടീ​​​ര​​​ത്തി​​​ലും റി​​​ലാ മൊ​​​ണാ​​​സ്ട്രി​​​യി​​​ലു​​​മാ​​​യി ജൂ​​​ലൈ 31 വ​​​രെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ 50 ല​​​ക്ഷം സ​​​ഞ്ചാ​​​രി​​​ക​​​ളി​​​ൽ​​നി​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ശം​​​സ​​​കാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

"താ​​​ങ്ക് യു ​​​ഫോ​​​ർ ചൂ​​​സിം​​​ഗ് ബ​​​ൾ​​​ഗേ​​​റി​​​യ' എ​​​ന്നെ​​​ഴു​​​തി​​​യ കാ​​​ർ​​​ഡാ​​​ണ് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ടൂ​​​റി​​​സം മ​​​ന്ത്രി നി​​​കോ​​​ളി​​​ന ആം​​​ഗ​​​ൽ​​​കോ​​​വ​​​യു​​​ടെ കൈ​​​യൊ​​പ്പും കാ​​ർ​​ഡി​​ലു​​ണ്ട്. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ലെ ഏ​​​റ്റ​​​വും ദ​​​രി​​​ദ്ര​​​മാ​​​യ രാ​​​ജ്യ​​​മാ​​​ണ് ബ​​​ൾ​​​ഗേ​​​റി​​​യ. സ​​ഞ്ചാ​​രി​​ക​​ൾ താ​​മ​​സി​​ച്ച ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ​​നി​​​ന്ന‌ാ​​​ണ് സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വി​​​ലാ​​​സം സ​​​ർ​​​ക്കാ​​​ർ ശേ​​​ഖ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.