വിവാഹസ്വപ്നം ബാക്കിയാക്കി അവൾ പറന്നകന്നു; വിവാഹമോതിരമണിയിച്ച് പ്രിയതമൻ യാത്രയാക്കി
വിവാഹസ്വപ്നം ബാക്കിയാക്കി യാത്രയായ പ്രിയതമയുടെ തണുത്ത വിരലിൽ വിവാഹമോതിരം അണിഞ്ഞപ്പോൾ ടിസായിക്കൊപ്പം ചുറ്റും നിന്നവരും വിതുമ്പി. അത്രമേൽ സ്നേഹിച്ചിരുന്നു ടിസായി തന്‍റെ ചെന്നിനെ. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലേ​ക്കു സ്കൂ​ട്ട​റി​ൽ പോ​കു​ന്പോ​ൾ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചെൻ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മ​രി​ക്കു​ന്പോ​ൾ ചെ​ൻ അഞ്ചു മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ അഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി ടി​സാ​യി​യും ചെ​ന്നും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വിവാഹിതരാകാൻ ഒരുങ്ങവേയാണ് ടിസായിയെ വിട്ടുപിരിഞ്ഞ് ചെൻ യാത്രയായത്. ഇതോടെ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ അവളെ വിവാഹം കഴിക്കാൻ ടി​സാ​യ് തീരുമാനിക്കുകയായിരുന്നു. ചെ​ഗ്ഗു​വാ ന​ഗ​ര​ത്തി​ലെ പ​ള്ളി​യി​ലാണ് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങുകൾ നടന്നത്. ജീവിതത്തിലേക്ക് കൊണ്ടുപോകുന്നതിനു പകരം ​വി​ര​ലു​ക​ളി​ൽ വി​വാ​ഹ​മോ​തി​ര​മ​ണി​യി​ച്ച് അദ്ദേഹം ചെ​ന്നി​ന്‍റെ യാ​ത്ര​യാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.