ക​ടു​വകളെ ക​ണ്ട് ഹൃ​ദ​യാ​ഘാ​തം മൂ​ലം കു​ര​ങ്ങന്മാർ ചത്തു; അ​ന്പ​ര​പ്പോ​ടെ ഗ്രാമവാ​സി​ക​ൾ
Wednesday, September 13, 2017 4:14 AM IST
ക​ടു​വ​യെ ക​ണ്ട് പേ​ടി​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ലം 12 കു​ര​ങ്ങന്മാർ ചത്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള കോത്‌വാ​ലി മൊ​ഹ​മ്മ​ദി എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

വനത്തിൽ കിടന്ന കു​ര​ങ്ങന്മാരുടെ ജഡങ്ങൾ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ടത്തെ തു​ട​ർ​ന്ന് കു​ര​ങ്ങന്മാ​ർ ചത്ത​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണെ​ന്നു തെ​ളി​യു​ക​യാ​യി​രു​ന്നു.

കു​ര​ങ്ങന്മാർ കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്ത് ക​ടു​വ​ക​ൾ വി​ഹ​രി​ക്കാ​റു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കു​ര​ങ്ങന്മാരു​ടെ മ​ര​ണ​കാ​ര​ണം അ​ണു​ബാ​ധ​യാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.