വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ൽ ജീ​വ​ന​ക്കാ​രെ ഞെ​ട്ടി​ച്ച് ആ​ലി​ബാ​ബ മേധാവി
Thursday, September 14, 2017 4:54 AM IST
പ്ര​മു​ഖ ചൈ​നീ​സ് ഇ ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ആ​ലി​ബാ​ബ​യു​ടെ പതിനെട്ടാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ൽ ജീ​വ​ന​ക്കാ​രെ ഞെ​ട്ടി​ച്ച് സ്ഥാ​പ​ക​ൻ ജാ​ക്ക് മാ. ​പ​തി​വു രീ​തി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി മൈ​ക്കി​ൾ ജാ​ക്സണി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം എംജെയുടെ ത​ന്നെ പ്ര​ശ​സ്ത ഗാ​ന​ത്തി​ന് ചു​വ​ടു​ക​ൾ ച​ലി​പ്പി​ച്ചാ​ണ് ഏ​വ​രെ​യും അ​ന്പ​ര​പ്പി​ച്ച​ത്.

ഒ​രു സം​ഘം നൃ​ത്ത​ക​രു​മാ​യി വേ​ദി​യി​ലെ​ത്തി​യ ജാ​ക്ക് മാ ​മൈ​ക്കി​ൾ ജാ​ക്സണി​ന്‍റെ പ്ര​ശ​സ്ത​മാ​യ ഡെ​യ്ഞ്ച​റ​സ്, ബി​ല്ലി ജീ​ൻ, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് എ​ന്നീ ഗാ​ന​ങ്ങ​ൾ​ക്കാ​ണ് ചു​വ​ടു​ക​ൾ ച​ലി​പ്പി​ച്ച​ത്. ഇ​തി​നു മു​ന്പും വാ​ർ​ഷി​കാ​ഘോ​ഷ വേ​ള​യി​ൽ വേ​ദി​യി​ൽ ജാക്ക് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.