അവർ പ്രണയിക്കുകയാണ്..! വൈറലായി വിരാട്-അനുഷ്ക ചിത്രങ്ങൾ
Friday, September 15, 2017 3:39 AM IST
വി​രാ​ട് കോ​ഹ്‌‌ലിയും അ​നു​ഷ്ക ശ​ർ​മയും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​തി​നു​മു​ൻ​പും ഒ​രു​പാ​ട് വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും പ്ര​ണ​യാ​തു​ര​മാ​യ ഒ​രു ചി​ത്രം ന​മ്മ​ൾ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ലെ​ന്നാ​ണ് താ​ര​ങ്ങ​ളു​ടെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. കോ​ഹ്‌‌ലിയും അ​നു​ഷ്ക​യും ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ഒ​രു പ​ര​സ്യ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലേ​താ​ണ് ആ ​ചി​ത്ര​ങ്ങ​ൾ.

‘വി​രു​ഷ്ക’ ഫാ​ൻ​സി​ന്‍റെ ഹൃ​ദ​യം ക​വ​ർ​ന്ന ആ ​ചി​ത്രം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ ര​ണ്ടു​പേ​രും പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ളാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ചി​ത്ര​ത്തി​ൽ അ​നു​ഷ്ക ചി​രി​ച്ചു​കൊ​ണ്ട് കാ​മ​റ​യ്ക്ക് പോ​സ് ചെ​യ്യാ​ൻ നി​ൽ​ക്കു​ന്നു, പ​ക്ഷേ കോ​ഹ്‌‌ലിയു​ടെ ക​ണ്ണു​ക​ൾ അ​പ്പോ​ഴും അ​നു​ഷ്ക​യു​ടെ മു​ഖ​ത്തു​ത​ന്നെ​യാ​ണ്. കോ​ഹ്‌‌ലി അ​നു​ഷ്ക​യു​ടെ സൗ​ന്ദ​ര്യ​ത്തി​ൽ വീ​ണു​പോ​യോ അ​തോ കോ​ഹ്‌‌ലിക്ക് അ​നു​ഷ്ക​യു​ടെ മു​ഖ​ത്ത് നി​ന്ന് ക​ണ്ണെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണോ എ​ന്നൊ​ക്കെ​യാ​ണ് ചി​ത്രം ക​ണ്ട ആ​രാ​ധ​ക​രു​ടെ ചോ​ദ്യം.

എ​ന്നാ​ൽ, മ​റ്റൊ​രു ചി​ത്ര​ത്തി​ൽ കോ​ഹ്‌‌ലിയും അ​നു​ഷ്ക​യും പ​ര​സ്പ​രം ക​ണ്ണി​ൽ നോ​ക്കി നി​ൽ​ക്കു​ന്ന​താ​ണു​ള്ള​ത്. മും​ബൈ​യി​ൽ ന​ട​ന്ന ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, എ​ന്തി​നെ​ക്കു​റി​ച്ചു​ള​ള​താ​ണ് പ​ര​സ്യം എ​ന്നു വ്യ​ക്ത​മ​ല്ല. വ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​രു​തു​ന്ന​ത്. നേ​ര​ത്തെ അ​നു​ഷ്ക​യോ​ടൊ​പ്പ​മു​ള്ള ചി​ത്രം കോ​ഹ്‌‌ലി ഇ​ൻ​സ്റ്റ​ഗ്രാം പ്രൊ​ഫൈ​ൽ ചി​ത്ര​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.