പി​ഞ്ചുകു​ഞ്ഞി​നെ തൊ​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് വീ​ട്ടുജോ​ലി​ക്കാ​രി: ഞെ​ട്ടിക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, September 20, 2017 4:48 AM IST
കു​ട്ടി​ക​ളെ നോ​ക്കാ​ൻ വീ​ട്ടുജോ​ലി​ക്കാ​രെ ഏ​ൽ​പ്പി​ച്ച​തി​നു ശേ​ഷം തി​ര​ക്കി​ട്ട് ഓ​ഫീ​സി​ൽ പോ​കു​ന്ന ഓ​രോ മാ​താ​പി​താ​ക്ക​ളും ചി​ന്തി​ക്ക​ണം അ​വ​ർ സു​ര​ക്ഷി​ത​രാ​ണോ എ​ന്ന്. അ​തി​നു​ള്ള കാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ആ​ഫ്രി​ക്ക​യി​ലെ ന​മീ​ബി​യ​യിൽ നിന്നുള്ള ദൃശ്യങ്ങൾ. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ സ്ത്രീ ​ക​ര​യു​ന്ന പി​ഞ്ചു കു​ഞ്ഞി​നെ കി​ട​പ്പു​മു​റി​യി​ലെ തൊ​ട്ടി​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ലൈ​ല എ​ന്നു പേ​രു​ള്ള ഒമ്പതു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞിനോടാണ് ജോലിക്കാരിയുടെ ക്രൂരത. കു​ഞ്ഞിന്‍റെ ക​ഴു​ത്തി​ലും കൈ​യി​ലും മു​റി​വു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ സ്ഥാ​പി​ച്ച ഒ​ളി​കാ​മ​റ​യി​ലാ​ണ് ഈ ​ഞെ​ട്ടിക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യ്തി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ വ​രെ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.