തമിഴ് മക്കൾക്ക് തലൈവിയുടെ ‘അമ്മ ജിം’
Tuesday, August 30, 2016 1:39 AM IST
തമിഴ്നാട്ടിൽ അമ്മ ബ്രാൻഡ് കുതിപ്പു തുടരുന്നു. അമ്മ ഫോൺ, അമ്മ ടിവി, അമ്മ കാന്റീൻ... എന്നിങ്ങനെയുള്ള നീണ്ട നിരയിൽ ഒടുവിലിതാ അമ്മ ജിം, അമ്മ പാർക്ക് എന്നിവയും.

സാധാരണക്കാർക്കായി 500 അമ്മ ജിമ്മുകളാണ് തുടങ്ങുക. ഒന്നിന് 10 ലക്ഷം എന്ന കണക്കിൽ 50 കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കണക്കിലെടുത്താണ് ഈ സംരംഭം തമിഴ്നാട് സർക്കാർ ആവിഷ്കരിക്കുന്നത്.

ഇതു കൂടാതെ 500 അമ്മ പാർക്കുകളും സംസ്‌ഥാന വ്യാപകമായി തയാറാക്കും. കുട്ടികൾക്ക് പ്രത്യേക വിനോദോപകരണങ്ങൾ, ശുചിമുറി, സിമന്റ് ബെഞ്ചുകൾ തുടങ്ങിയവ തയാറാക്കാൻ 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.