ബാലയും അമൃതയും വേർപിരിയുന്നു
Thursday, September 1, 2016 2:59 AM IST
നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനത്തിലേയ്ക്ക്. കുറച്ചുകാലമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു ദമ്പതികൾ. അഞ്ച് മാസം മുൻപ് അമൃത കൊച്ചിയിലെ കുടുംബ കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഇരുവരും ഇന്ന് ഹാജരായി. കോടതി ഇവരെ കൗൺസിലിംഗിന് വിധേയരാക്കിയെങ്കിലും ഇരുവരും തീരുമാനത്തിൽ ഉറച്ചുനിന്നുവെന്നാണ് സൂചന.

അതിനിടെ കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാല നൽകിയ ഉപഹർജിയും കോടതി ഇന്ന് പരിഗണിച്ചു. ഇതുപ്രകാരം കുട്ടിയെ കാണാൻ ബാലയ്ക്ക് കോടതി സമയം അനുവദിക്കുകയും ചെയ്തു.

റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹം വാർത്തകളിൽ ഇടംനേടിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും പിരിയാൻ തീരുമാനിച്ചതും വാർത്തയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.