മെസിയുടെ പാദത്തിൽ ചുംബിച്ച് ആരാധകൻ
Friday, September 2, 2016 2:20 AM IST
അന്താരാഷ്ട്ര ഫുട്ബോളിലേക്കുള്ള മടങ്ങിവരവ് അർജന്റൈൻ സൂപ്പർ സ്ട്രൈക്കർ ലയണൽ മെസി ആഘോഷമാക്കി. ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച അർജന്റീനയ്ക്ക് വേണ്ടി മെസിയാണ് വിജയഗോൾ നേടിയത്. മത്സരത്തിനിടെ സുരക്ഷ ഉദ്യോഗസ്‌ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിൽ ഇറങ്ങിയ ആരാധകൻ സൂപ്പർ താരത്തിന്റെ പാദങ്ങൾ ചുംബിച്ചു. ആരാധകൻ ഗ്രൗണ്ടിൽ ഇറങ്ങിയതോടെ മത്സരം അല്പനേരം തടസപ്പെട്ടു. പിന്നീട് ഇയാളെ സുരക്ഷ ഉദ്യോഗസ്‌ഥർ കസ്റ്റഡിയിലെടുത്തു.

കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതിന് പിന്നാലെ മെസി രാജ്യന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നടത്തിയ ഇടപെടലിലൂടെ അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. ഷൂട്ടൗട്ടിലേയ്ക്ക് നീണ്ട ഫൈനലിൽ മെസി പെനാൽറ്റി പാഴാക്കുകയും ചെയ്തതു വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.