നയൻസും ആര്യയും വീണ്ടും ഒന്നിക്കുന്നു
Friday, September 2, 2016 5:12 AM IST
നയൻതാരയും ആര്യയും വീണ്ടും ഒന്നിക്കുന്നു. അമീർ സംവിധാനം ചെയ്യുന്ന സന്താന ദേവൻ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. അമീറിന്റെ ചിത്രത്തിൽ താൻ കരാറൊപ്പിട്ടിട്ടുണ്ടെന്നും, ചിത്രത്തെക്കുറിച്ചു കൂടുതൽ കാര്യങ്ങളൊന്നും പുറത്തു പറയാൻ കഴിയില്ലെന്നുമാണ് ആര്യയുടെ നിലപാട്.

രാഘവൻ സംവിധാനം ചെയ്യുന്ന കാദംബര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ് ആര്യ. കാട്ടിനുള്ളിലാണ് കാദംബരയുടെ ഷൂട്ടിംഗ് നടക്കുന്നത്. ഇവിടെ മൊബൈൽ റേഞ്ചില്ല. ആരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ നായിക ആരാണെന്നു തനിക്കറിയില്ലെന്നാണ് ആര്യ പറയുന്നത്.

നയൻതാരയുടെ ഹിറ്റ് നായകന്മാരിൽ ഒരാളാണ് ആര്യ. ബോസ് എൻകിറ ഭാസ്കരൻ, രാജാ റാണി എന്നീ ചിത്രങ്ങ ൾക്കുവേണ്ടി നേരത്തെ ഇരുവരും ഒന്നിച്ചിരുന്നു. രണ്ടു ചിത്രങ്ങളും വലിയ വിജയമായിരുന്നു സമ്മാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.