വിലാസത്തിനു പകരം മാപ്പ്; എന്നിട്ടും കത്ത് കൃത്യമായി എത്തി
Sunday, September 4, 2016 3:08 AM IST
വിലാസമില്ലാതെ പകരം മാപ്പ് രേഖപ്പെടുത്തിയ കത്ത് എത്തേണ്ടിടത്ത് കൃത്യമായി എത്തിച്ചു. ഐസ്ലൻഡിലാണ് ഈ അപൂർവ സംഭവം. പശ്ചിമ ഐസ്ലൻഡിലെ ബുവാഡ്ലുർ എന്ന ഗ്രാമത്തിലെ കുടുംബത്തിലേക്ക് ഒരു ടൂറിസ്റ്റ് അയച്ചതാണ് കത്ത്. കുടുംബത്തിന്റെ വിലാസം ഓർമയില്ലാത്തതിനാൽ കത്തിനു പുറത്ത് ആ ടൂറിസ്റ്റ് രേഖപ്പെടുത്തിയത് അവിടെയെത്താനുള്ള റൂട്ട് മാപ്പായിരുന്നു. കൂടാതെ ഒരു ചെറിയ കുറിപ്പും. അത് ഇങ്ങനെയായിരുന്നു– കുതിര ഫാം നടത്തുന്ന ഒരു ഐസ്ലാൻഡിക് ദമ്പതികൾ, മൂന്നു കുട്ടികൾ, നിരവധി ചെമ്മരിയാടുകൾ.

ഇതു മാത്രമല്ല ഒരു സൂചനകൂടി അദ്ദേഹം കത്തിൽ ചേർത്തിരുന്നു. ഒരു സൂപ്പർമാർക്കറ്റിലാണ് ആ കുടുംബത്തിലെ സ്ത്രീ ജോലി ചെയ്യുന്നതെന്ന വിവരമായിരുന്നു അത്. തപാൽ വകുപ്പിന് ഇതിൽ കൂടുതൽ വിവരങ്ങളൊന്നും വേണ്ടിയിരുന്നില്ല. കത്ത് കൃത്യമായി എത്തേണ്ടിടത്ത് എത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.