ചൈനയിലെ മുതുമുത്തൾി ഇനി ഓർമ
Monday, September 5, 2016 3:24 AM IST
ചൈനയിലെ ഏറ്റവും പ്രായമുള്ള സ്ത്രീ ഓർമയായി. 119–ാം വയസിലാണ് ഫൂ സുക്കിംഗ് ലോകത്തോട് വിടപറഞ്ഞത്. ചൈനയിൽ ജീവിക്കുന്നവരിൽ ഏറ്റവും പ്രായമുള്ള സ്ത്രീയായാണ് സുക്കിംഗ്. ഓഗസ്റ്റ് 21ന് 119–ാം ജന്മദിനം ആഘോഷിച്ചത് ലോകശ്രദ്ധ നേടിയിരുന്നു.

നാലു തലമുറകൾ കണ്ടശേഷമാണ് സുക്കിംഗിന്റെ മരണം. സാധാരണ ജീവിതം നയിച്ചിരുന്ന സുക്കിംഗ് നീല നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. നീലയാണ് അവരുടെ ഇഷ്‌ട നിറം. മാംസം, പഴങ്ങൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. നൂറു വയസു പിന്നിട്ടിരുന്നെങ്കിലും ദിനചര്യകളൊന്നും സുക്കിംഗ് മാറ്റിയിരുന്നില്ല. വിറകു ശേഖരിക്കുന്നതും മുറ്റം വൃത്തിയാക്കുന്നതും സുക്കിംഗ് ഒഴിവാക്കിയിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.