മോഹൻലാൽ ഗാരു സൂപ്പർ..! തെലുങ്കിൽ നിന്ന് അഭിനന്ദന പ്രവാഹം, ഫാൻസ് അസോസിയേഷൻ
Monday, September 5, 2016 4:52 AM IST
വിസ്മയത്തിലൂടെ ടോളിവുഡിനെ വിസ്മയിപ്പിച്ച മോഹൻലാൽ ജനതാ ഗാരേജിലൂടെ സൃഷ്‌ടിച്ചത് ആരാധകലക്ഷങ്ങളെ. നായകൻ ജൂണിയർ എൻടിആറെപ്പോലും കവച്ചുവയ്ക്കുന്ന മാസ്, ക്ലാസ് പ്രകടനത്തോടെ മോഹൻലാൽ തെലുങ്ക് ആരാധകരെ ആവേശത്തിലാക്കിയപ്പോൾ പ്രമുഖരടക്കം മികച്ച അഭിപ്രായവുമായി രംഗത്തെത്തി. സൂപ്പർ സംവിധായകൻ രാജമൗലി മോഹൻലാലിനെ അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞു.

തീയറ്ററിൽ മോഹൻലാലിന്റെ ആക്ഷൻ സീനുകളെ നിറഞ്ഞ കൈയടിയോടെയാണ് തെലുങ്ക് പ്രേക്ഷകർ സ്വീകരിച്ചത്. തെലുങ്കിൽ ഇനിയും മോഹൻലാൽ അഭിനയിക്കണമെന്ന ആവശ്യവുമായി നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കമന്റ് ചെയ്യുന്നത്. തെലുങ്കിൽ മോഹൻലാലിന് ഫാൻസ് ക്ലബ് വരെ തുടങ്ങിയതായാണ് വിവരം.

ആരാധകരുടെ ഈ ആവേശം ബോക്സ് ഓഫീസിലും പ്രകടമായിട്ടുണ്ട്. കോടികളുടെ കളക്ഷനുമായി മുന്നേറുകയാണ് ജനതാ ഗാരേജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.