സസ്പെൻസ് ഗെറ്റപ്പിൽ മമ്മൂട്ടി; ‘ദ ഗ്രേറ്റ് ഫാദറി’ന്റെ പോസ്റ്റർ എത്തി
Tuesday, September 6, 2016 9:48 PM IST
പൃഥ്വിരാജ് നിർമിക്കുന്ന മമ്മൂട്ടിചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. പിറന്നാൾ ദിനത്തിൽ സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തത്. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ആഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

അച്ഛന്റെയും മകളുടെയും കഥ പറയുന്ന ചിത്രത്തിൽ ബേബി അനിഘ മമ്മൂട്ടിയുടെ മകളായി എത്തുന്നു. തെന്നിന്ത്യൻ നടി സ്നേഹയാണ് നായിക. നടൻ ആര്യയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ പൂജ ഈമാസം മൂന്നിന് നടന്നു. സംവിധായകൻ രഞ്ജിത്ത് അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. അനുരാഗ കരിക്കിൻവെള്ളത്തിനു ശേഷം പൃഥ്വിരാജ് നിർമിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദർ.

<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ങമാാീീേ്യേബഴൃലമളേമവേലൃ02.ഷുഴ മഹശഴി=ഹലളേ>
<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ങമാാീീേ്യേബഴൃലമളേമവേലൃ03.ഷുഴ മഹശഴി=ഹലളേ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.