അടുത്ത ഹൊറർ സിനിമയുമായി നയൻസ്; തമിഴിൽ പ്രേതങ്ങളുടെ കഥ തുടരുന്നു
Wednesday, September 7, 2016 1:21 AM IST
തമിഴിൽ വീണ്ടും പ്രേതചിത്രങ്ങളുടെ തുടർച്ച. മായയ്ക്കുശേഷം നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറർ ചിത്രം ഡോറയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദോസ് രാമസ്വാമിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ ചിത്രമാണെങ്കിലും ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്നതാണ് ചിത്രം. തമ്പി രാമയ്യ, ഹാരീഷ് ഉത്തമൻ, ഷാൻ, തരുൺ ക്ഷത്രിയ എന്നിവരാണു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരഗുണനാണു ചിത്രം നിർമിക്കുന്നത്. വടകുറി ഫെയിം മെർവിൻ, വിവേക് എന്നിവരാണു സംഗീത സംവിധാനം. ഇരുമുഖൻ, കാശ്മോര തുടങ്ങിയവയാണ് നയൻതാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.