കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയിലെ ഗാനങ്ങൾ കാണാം
Wednesday, September 7, 2016 1:41 AM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാർഥ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയിലെ ഗാനങ്ങൾ റിലീസ് ചെയ്തു. ഷാൻ റഹ്മാൻ ഈണം പകർന്ന നാല് ഗാനങ്ങളും സൂരജ് എസ് കുറുപ്പിന്റെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കിയത്.

അനുശ്രീയാണ് ചിത്രത്തിലെ നായിക. സിദ്ധാർഥ് ശിവ തന്നെ കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ്. 30 വർഷങ്ങൾക്ക് ശേഷം ഉദയ പിക്ചേഴ്സിന്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തിൽ ചാക്കോച്ചനൊപ്പം അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, സുധീഷ്, മണിയൻപിള്ള രാജു, കെപിഎസി ലളിത എന്നിവരും എത്തുന്നു. ഛായാഗ്രഹണം നീൽ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്. ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

<യ>പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:

<യ>1. നീലക്കണ്ണുള്ള മാനേ
പാടിയത്: വിജയ് യേശുദാസ് * ശ്വേത മോഹൻ
ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ഷാൻ റഹ്മാൻ

<യ>2. മേലേ മുകിലോടും
പാടിയത്: ജോബ് കുര്യൻ, ഷാൻ റഹ്മാൻ
ഗാനരചന: മനു മൻജിത്
സംഗീതം: ഷാൻ റഹ്മാൻ

<യ>3. ഏതു മേഘമാരി
പാടിയത്: ഹിഷാം അബ്ദുൽ വഹാബ്
ഗാനരചന: വിശാൽ ജോൺസൺ
സംഗീതം: ഷാൻ റഹ്മാൻ

<യ>4. ദൂരദൂരം
പാടിയത്: ഷാൻ റഹ്മാൻ
ഗാനരചന: ബി കെ ഹരിനാരായണൻ
സംഗീതം: ഷാൻ റഹ്മാൻ

<യ>5. വാനം മേലേ
പാടിയത്: ശങ്കർ മഹാദേവൻ
ഹാർമണി: കൃഷ്ണപ്രിയ, അനുരാഗ് * അഞ്ജന
ഗാനരചന: സൂരജ് എസ് കുറുപ്പ്
സംഗീതം: സൂരജ് എസ് കുറുപ്പ്

<യ>6. ഏതു മേഘമാരി (റിെരപെസ്)
പാടിയത്: ആൻ ആമി
ഗാനരചന: വിശാൽ ജോൺസൺ
സംഗീതം: ഷാൻ റഹ്മാൻ
https://www.youtube.com/embed/lH7OjbXDsc8
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.