ഭീമൻ അക്വേറിയത്തിൽ വളർത്തുമീനുകൾക്കൊപ്പം നീന്തിത്തുടിച്ച് യജമാനൻ
Wednesday, September 7, 2016 5:09 AM IST
30,000 ലിറ്റർ വെള്ളം സംഭരിക്കാവുന്ന അക്വേറിയമാണ് ഇസ്രായേൽക്കാരനായ ഏലി എന്നയാളുടെ വീടിന്റെ സ്വീകരണമുറിയിലുള്ളത്. വൈൽഡ് ലൈഫിൽ താല്പര്യമുള്ള ഇദ്ദേഹം ഇതു സ്‌ഥാപിച്ചത് വെറുതെ കണ്്ട് ആസ്വദിക്കാൻ മാത്രമല്ല. ഇതിനുള്ളിലിറങ്ങി സ്വന്തം വളർത്തുമൽസ്യങ്ങൾക്കൊപ്പം നീന്തിത്തുടിക്കാൻ കൂടി വേണ്്ടിയാണ്. മീനുകൾക്ക് തീറ്റ കൊടുക്കാനും ഏലി ഈ ടാങ്കിൽ ഇറങ്ങുകയാണു ചെയ്യുന്നത്.

കാഴ്ചയിലും അതിമനോഹരമാണ് ഈ വമ്പൻ ഫിഷ് ടാങ്ക്. പല വർണ്ണങ്ങളിലുള്ള അലങ്കാരമൽസ്യങ്ങൾക്കൊപ്പം പവിഴപ്പുറ്റുകളുമുണ്്ട്. ടാങ്കിന്റെ അടിത്തട്ടിൽ സ്‌ഥാപിച്ചിട്ടുള്ള പവിഴപ്പുറ്റുകളെ ജീവനോടെ നിലനിർത്തുന്നതിനായി നൂറു വാട്ട് ശേഷിയുള്ള നാല് എൽഇഡി ബൾബുകൾ ഉണ്്ട്. പവിഴപ്പുറ്റുകളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോം അക്വേറിയം ഇതാണെന്നാണു ഏലി അവകാശപ്പെടുന്നത്. ലോകമെമ്പാടുമുള്ള അക്വേറിയം പ്രേമികൾക്കായി ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും എല്ലാം ഇദ്ദേഹം തുടങ്ങിയിട്ടുണ്്ട്. ഇതു കണ്്ട് നിരവധി പേർ ഇതേ മാതൃകയിൽ കൂറ്റൻ ടാങ്കുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ്.

ചിത്രങ്ങൾ കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.