ആസിഡിനും കരിച്ചുകളയാനായില്ല രേഷ്മയുടെ സൗന്ദര്യം
Sunday, September 11, 2016 12:15 AM IST
രേഷ്മ ബനോ ഖുറേഷി, ന്യൂയോർക്ക് ഫാഷൻ വീക്കിലെ ശ്രദ്ധാകേന്ദ്രം അവളായിരുന്നു. 19 വയസ് മാത്രമേ ഉള്ളൂവെങ്കിലും രേഷ്മ സഹിച്ച വേദനകൾക്കു പരിധിയില്ല. സൗന്ദര്യത്തിന്റെ ലോകത്ത് പാറിപ്പറക്കാൻ കൊതിച്ച അവളുടെ സ്വപ്നങ്ങൾ ആസിഡിന്റെ രൂപത്തിൽ കരിഞ്ഞുണങ്ങി. അതിനു കാരണക്കാരൻ സ്വന്തം കുടുംബത്തിൽനിന്നുള്ളതും.

ആസിഡ് ആക്രമണത്തിൽ ഇടത് കണ്ണുൾപ്പെടെ മുഖത്തിന്റെ ഒരു വശം മുഴുവൻ നഷ്‌ടപ്പെട്ടു. വേദനകൾ സഹിച്ച് ജീവിക്കാൻ അവൾ ഇഷ്‌ടപ്പെട്ടില്ല. മെഡിക്കൽ സ്റ്റോറുകളിൽ ആസിഡുകൾ വിൽക്കുന്നതിനെതിരേ അവൾ കോടതി കയറി അനുകൂല വിധി നേടി. ഇന്ന് ഫാഷൻ റാംപുകളിൽ രേഷ്മ ചുവടുവയ്ക്കുന്നത് തനിക്കുവേണ്ടി മാത്രമല്ല, ആസിഡ് ആക്രമണങ്ങളിൽപ്പെട്ട് നരകയാതന അനുഭവിക്കുന്ന അനേകം പെൺകുട്ടികൾക്കുവേണ്ടികൂടിയാണ്.

ന്യൂയോർക്ക് ഫാഷൻ വീക്കിൽ അർച്ചന കോഛാർ രൂപകല്പന ചെയ്ത വെള്ളയിൽ നിറവൈവിധ്യങ്ങൾ വിരിഞ്ഞ ഗൗൺ ധരിച്ചാണ് രേഷ്മ ചുവടുവച്ചത്. കാഴ്ചക്കാരുടെ കണ്ണുകൾ നിറഞ്ഞെങ്കിലും അവളുടെ മുഖം പ്രകാശഭരിതമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.