രജനിക്കൊപ്പം കലാഭവൻ ഷാജോൺ
Wednesday, September 14, 2016 3:57 AM IST
യന്തിരന്റെ രണ്ടാംഭാഗത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം കലാഭവൻ ഷാജോൺ തമിഴിൽ അരങ്ങേറുന്നു. സിനിമയുടെ ചെന്നൈ ലൊക്കേഷനിലാണ് ഷാജോൺ ഇപ്പോൾ. ഈ മാസാവസാനത്തോടെ ഷാജോണിന്റെ രംഗങ്ങൾ പൂർത്തിയാകും.

രജനിക്കൊപ്പം തമിഴിൽ തുടക്കംകുറിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണു ഷാജോൺ. മോഹൻലാൽ നായകനായ ദൃശ്യത്തിൽ ഷാജോൺ അവതരിപ്പിച്ച പോലീസ് വേഷം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തിയ ഷാജോൺ വിജയത്തേരിലാണിപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.