ലഡു മധുരിക്കും; വില 14 ലക്ഷം!
Friday, September 16, 2016 12:48 AM IST
പലതരത്തിലുള്ള ലേലംവിളികളും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, വളരെ കൗതുകകരമായ ഒരു ലേലംവിളിയാണു തെലുങ്കാനയിലുള്ളത്. ഇവിടെ ലേലത്തിൽ വയ്ക്കുന്നതു ലഡുവാണ്. വെറും ലഡുവല്ല. നല്ല ഒന്നാന്തരം ബലാപ്പൂർ ലഡു.

ലഡു അല്ലേ, ലേലത്തുക വളരെ കുറവായിരിക്കും എന്നൊന്നും കരുതേണ്ട. ലക്ഷങ്ങൾക്കാണ് ഇവിടെ ലഡു ലേലം ചെയ്യുന്നത്. ഈ വർഷത്തെ ബലാപ്പൂർ ലഡു ലേലം ചെയ്തത് 14.65 ലക്ഷം രൂപയ്ക്ക്! അതായത് കഴിഞ്ഞ വർഷത്തേക്കാൾ നാലു ലക്ഷം രൂപ അധികമാണിത്.

ഇരുപതോളം പേർ പങ്കെടുക്കുന്ന ലേലത്തിൽ സ്കൈലാബ് റെഡ്ഡിയാണ് ഇത്തവണ ലേലം പിടിച്ചത്. 2015ൽ 10.32 ലക്ഷത്തിനും 2014ൽ 9.5 ലക്ഷത്തിനുമായിരുന്നു ലഡു വിറ്റത്. വാങ്ങിയ ലഡു ഗ്രാമത്തിലുള്ളവർക്ക് വിതരണം ചെയ്യുകയാണ് പതിവ്.

1994 ലാണ് ഈ ലഡു ലേലം തുടങ്ങിയത്. അന്ന് 450 രൂപയ്ക്കായിരുന്നു ലേലം ഉറപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.