രജനീകാന്തിന്റെ മകൾ വിവാഹമോചനത്തിന്..?
Friday, September 16, 2016 2:05 AM IST
സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സൗന്ദര്യയും ഭർത്താവ് അശ്വിനും ചെന്നൈ കുടുംബകോടതിയിൽ വിവാഹ മോചന ഹർജി ഫയൽ ചെയ്തതായാണ് പുതിയ വാർത്ത. ഇരുവർക്കും ഒരു വയസുള്ള മകനുണ്ട്.

ഏറെക്കാലമായി ഇവർ തമ്മിൽ അസ്വാരസ്യത്തിലായിരുന്നുവെന്നും പ്രശ്നപരിഹാരത്തിനായി രജനീകാന്ത് വരെ ഇടപെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 2010–ലാണ് സൗന്ദര്യയുടെയും അശ്വിന്റെയും വിവാഹം നടന്നത്. രജനിയെ നായകനാക്കി കൊച്ചടയാൻ എന്ന ചിത്രം സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു.

<ശാഴ െൃര=/ഢശൃമഹ/കാമഴലെ/ഞമഷശിശബെീൗിറമൃ്യമ02.ഷുഴ മഹശഴി=ഹലളേ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.