പാർവതി നമ്പ്യാർ ജയറാമിനൊപ്പം
Monday, September 19, 2016 4:29 AM IST
രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിലെ നായിക പാർവതി നമ്പ്യാർ ദീപൻ സംവിധാനം ചെയ്യുന്ന സത്യയിൽ ജയറാമിന്റെ നായികയാവും. ജയറാം ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിലെ മറ്റൊരു നായിക റോമയാണ്. ഇപ്പോൾ പോണ്ടിച്ചേരിയിൽ ചിത്രീകരണം പൂർത്തിയാവുന്ന സത്യയുടെ ചില ഭാഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.

എം.കെ. സാജന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ജോലി തേടി പോണ്ടിച്ചേരിയിൽ എത്തുന്ന മലയാളി ചെറുപ്പക്കാരനായാണ് ജയറാം ചിത്രത്തിൽ. ഗോപിസുന്ദർ ആണ് സംഗീത സംവിധാനം. കരമന സുധീർ ,വിജയരാഘവൻ, കോട്ടയം നസീർ, ബാലചന്ദ്രൻ ചുള്ളിക്കാട്, മങ്കാ മഹേഷ്, വിനോദ്കുമാർ, മനു, ശോഭ മോഹൻ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഷെഹ്നാസ് മൂവി ക്രിയേഷൻസിന്റെ ബാനറിൽ ഫിറോസ് സഹീദാണ് ചിത്രത്തിന്റെ നിർമ്മാണം. പാർവതിയുടെ മൂന്നാമത്തെ ചിത്രമാണിത്. ലാൽ ജോസിന്റെ ഏഴു സുന്ദര രാത്രികളിലൂടെയാണ് ചലച്ചിത്ര രംഗത്ത് പാർവതി അരങ്ങേറ്റം കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.