ഇന്ദ്രജിത്തിന്റെ മകൾ സിനിമയിലേക്ക്
Thursday, September 22, 2016 12:43 AM IST
സുകുമാരന്റെ കുടുംബത്തിൽനിന്ന് ഒരു കുഞ്ഞുതാരംകൂടി വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നു. നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമയുടേയും മകൾ നക്ഷത്രയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന.

ജിയൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ടിയാൻ എന്ന ചിത്രത്തിലൂടെയാണ് നക്ഷത്രയുടെ അരങ്ങേറ്റം. മുരളി ഗോപിയാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ മകളായിട്ടുതന്നെയാണ് നക്ഷത്ര അഭിനയിക്കുന്നത്. ടിയാനിൽ ഇന്ദ്രജിത്തും സഹോദരൻ പൃഥ്വിരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉദയ സ്റ്റുഡിയോയുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഓണച്ചിത്രം കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിൽ നടൻ സുധീഷിന്റെ മകൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.